# നടി കനിഷ്‌ക സോണി സ്വയം വിവാഹിതയായി !!

- Link: https://ml.b4blaze.com/film-news/kanishka-soni-marriage
- Published: 2022-08-27T12:02:20+05:30
- Author: Rahul

നടി കനിഷ്‌ക സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി. ഹിറ്റ് സീരിയലായ ദിയാ ഓർ ബാത്തി ഹമ്മിലെ
അഭിനേതാവായ കനിഷ്‌ക 2021 ൽ ആദി പരാശക്തി എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്. താരം തന്നെയാണ്
ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്, നെറുകയിൽ സിന്ധുരം അണിഞ്ഞ് നിൽക്കുന്ന ചിത്രം
പങ്ക് വെച്ചുകൊണ്ട് ആയിരുന്നു താരം വിവാഹിതയായി എന്ന വിവരം അറിയിച്ചത്, എന്നെ തന്നെ
വിവാഹം കഴിച്ചു എന്റെ സ്വപ്‌നങ്ങളെല്ലാം പൂർത്തീകരിച്ചതിനാൽ, ഞാൻ സ്നേഹിക്കുന്ന ഒരേ
ഒരു വ്യക്തി ഞാൻ തന്നെയാണ് എപ്പോഴും സന്തോഷവതിയാണ്, ഏകാന്തതയിൽ എന്റെ ഗിറ്റാറിനൊപ്പം
ഞാൻ ദേവതയാണ്, ശക്തനും, ശിവനും ശക്തിയും എല്ലാം എന്റെ ഉള്ളിലുണ്ട് എന്നാണ് താരം പറയുന്നത്.

പുരുഷന്മാരെ ഇഷ്ടമില്ലെന്ന് പറഞ്ഞാൽ അധികമാകില്ല, എനിക്ക് അവരെ തീരെ വിശ്വാസമില്ല. 
പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ഒരു ടോക്‌സിക് ബന്ധത്തിൽ അകപ്പെടുന്നതിലും
നല്ലത് ഞാൻ എന്നെ തന്നെ പ്രണയിക്കുന്നതാണ് എന്നാണ് താരം വിവാഹ ശേഷം പ്രതികരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Screenshot_3.jpg?
resize=435%2C771&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Screenshot_4-2.jpg?
resize=435%2C777&ssl=1)
