# പുരുഷന്മാരെ തീരെ വിശ്വാസമില്ല!! ക്ഷമയ്ക്ക് പിന്നാലെ നടി കനിഷ്‌കയും സ്വയം വിവാഹിതയായി

- Link: https://ml.b4blaze.com/film-news/kanishka-soni-on-choosing-sologamy
- Published: 2022-08-26T19:29:21+05:30
- Author: Anu

ഗുജറാത്ത് സ്വദേശിനിയായ ക്ഷമാ ബിന്ദു എന്ന യുവതി സ്വയം വിവാഹം കഴിച്ചതോടെയാണ് രാജ്യത്ത്
ആദ്യ സോളോഗമി വിവാഹം നടന്നത്. ഈ ജൂണിലായിരുന്നു ക്ഷമ സ്വയം വിവാഹം കഴിച്ചത്, വിവാഹം
മാത്രമായിരുന്നില്ല ക്ഷമ ഹണിമൂണും ഒറ്റയ്ക്ക് തന്നെ ആഘോഷിച്ചിരുന്നു.

ഇപ്പോഴിതാ നടി കനിഷ്‌കയും സോളോഗമിയിലൂടെ സ്വയം വിവാഹിതയായിരിക്കുകയാണ്. ഹിറ്റ് സീരിയലായിരുന്ന
ദിയാ ഓര്‍ ബാത്തി ഹമ്മിലെ നടിയായിരുന്നു കനിഷ്‌ക. ആദി പരാശക്തി എന്ന സീരിയലിലെയും കനിഷ്‌കയുടെ
വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
  അമേരിക്കയിലാണ് കനിഷ്‌ക ഇപ്പോള്‍ താമസിക്കുന്നത്.
ക്ഷമയുടെ സോളോഗമി അല്ല തനിക്ക് സ്വയം വിവാഹം കഴിക്കാന്‍ പ്രേരണയായതെന്നും കനിഷ്‌ക പറയുന്നു.
തനിക്ക് പുരുഷന്മാരെ ഇഷ്ടമില്ല. മാത്രമല്ല അവരെ തീരെ വിശ്വാസവുമില്ല. പ്രണയത്തിന് വേണ്ടി
അന്വേഷിച്ച് നടന്ന് സ്വയം ഒരു ടോക്സിക് ബന്ധത്തില്‍ അകപ്പെടുന്നതിലും നല്ലത് സ്വയം 
തന്നെ പ്രണയിക്കുന്നതാണെന്നും കനിഷ്‌ക പറയുന്നു.  കനിഷ്‌ക യാതൊരുവിധ ചടങ്ങുകളുമില്ലാതെയാണ്
വിവാഹിതയായത്. സിന്ദൂരവും മംഗല്‍സൂത്രയും അണിഞ്ഞ് തുടങ്ങുകയായിരുന്നു. ഓഗസ്റ്റ് 6ന്
സമൂഹമാധ്യമത്തില്‍ മാരിറ്റല്‍ സ്റ്റേറ്റസും മാറ്റിയിരുന്നു കനിഷ്‌ക.
