# യുവനടന്‍ സൂരജ് കുമാറിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്!! ജീവന്‍ രക്ഷിക്കാന്‍ കാല്‍ മുറിച്ചുമാറ്റി

- Link: https://ml.b4blaze.com/film-news/kannada-actor-suraj-kumar-leg-amputated-after-major-accident
- Published: 2023-06-26T18:12:17+05:30
- Author: Anu

കന്നഡ യുവനടന്‍ സൂരജ് കുമാറിന് (ധ്രുവന്‍) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബൈക്കില്‍
സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ താരത്തിന്റെ വലതുകാലിന് ഗുരുതര പരിക്കേറ്റുവെന്നും
കാല്‍ മുറിച്ചുമാറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്ലൂപ്പര്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് 
നാലു മണിയോടെയാണ് അപകടം നടന്നത്. സൂരജ് മൈസൂരില്‍ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു.
ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍
ഇടിച്ചാണ് അപകടം. ഉടന്‍ തന്നെ താരത്തിനെ മൈസൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചലച്ചിത്ര നിര്‍മാതാവ് എസ്.എ ശ്രീനിവാസിന്റെ മകനാണ് സൂരജ്. സൂപ്പര്‍ താരമായ ശിവരാജ്
കുമാറിന്റെ മാതാവ് പര്‍വതമ്മയുടെ അനന്തരവനുമാണ് സൂരജ്. ശിവരാജ് കുമാറും ഭാര്യയും താരത്തിനെ
ആശുപത്രിയില്‍ സന്ദര്‍ശിച്ചു.  ഭഗവാന്‍ ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെ സൂരജ്
കുമാര്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയായിരുന്നു. അനൂപ് അന്തോണി ആണ് ചിത്രം സംവിധാനം
ചെയ്യുന്നത്. കന്നഡ താരം ദര്‍ശന്‍ ചിത്രം ലോഞ്ച് ചെയ്‌തെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍
ചിത്രം മാറ്റിവച്ചതാണ്.
