# അന്ന് നയൻ താര ഇന്നത്തെ ഈ ലെവലിൽ ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ സോപ്പിട്ട് നിന്ന് ഒരു മാനേജർ ആകാമായിരുന്നു; കണ്ണൻ പട്ടാമ്പി 

- Link: https://ml.b4blaze.com/film-news/kannan-pattambi-about-nayan-tara
- Published: 2024-10-03T11:13:29+05:30
- Author: Suji

ഇപ്പോൾ നടി നയൻ താരയെ കുറിച്ച് നടൻ കണ്ണൻ പട്ടാമ്പി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ
മീഡിയിൽ ശ്രെദ്ധ ആകുന്നത്. മനസിനക്കരെ എന്ന സിനിമയിൽ അഭിനയിക്കുമ്പോളാണ് താൻ നയൻ താരയെ
പരിചയപ്പെടുന്നത് കണ്ണൻ പട്ടാമ്പി പറയുന്നു, തന്റെ വീട്ടിൽ ആയിരുന്നു ആ സമയത്തു നയൻ
താര വിശ്രമിച്ചിട്ടുള്ളത്, അന്ന് താൻ വിചാരിച്ചത് ഈ നടി ഫീൽഡ് ഔട്ട് ആകുമെന്നായിരുന്നു.
അന്ന് ഈ സിനിമക്ക് വേണ്ടി താൻ ആയിരുന്നു പ്രേമൻ എന്ന ആർട്ട് ഡയറക്ടർക്ക് വേണ്ടി പല 
സഹായങ്ങളും ചെയ്യ്തത് കണ്ണൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/n1-1.jpg?resize=
1041%2C555&ssl=1)

അന്ന് നയൻതാര ഈ ലെവലിലേക്ക് എത്തുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സോപ്പിട്ട് നിന്ന് ഒരു 
മാനേജർ ആയേനെ താൻ, എന്നാൽ ഈ പണിക്കുവേണ്ടി ഒന്നും നിൽക്കേണ്ടി വരില്ലായിരുന്നു. അന്ന്
നയൻതാര ഇത്ര വലിയ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു.
മനസിനക്കരെ എന്ന പടത്തോടെ നയൻതാര ഫീൽഡ് ഔട്ടാകുമെന്ന് കരുതിയിരുന്നു. പിന്നീട്  ​ബോഡി​​
ഗാർഡിന്റെ സെറ്റിൽ ഒരു പ്രശ്നം നടന്നപ്പോൾ ഞാൻ പോയിരുന്നു. അവിടെ വെച്ചാണ് നയൻതാരയെ
കണ്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/kannan1.jpg?resize
=1200%2C629&ssl=1)

എന്നെ കണ്ടതും അവർ എഴുനേറ്റ് നിന്ന്, എനിക്ക് അതിശയം തോന്നി. എല്ലാവരും പറയാറ് നയൻതാരയ്ക്ക്
അഹങ്കാരമാണെന്നാണ്. എന്നാൽ അങ്ങനെയൊന്നും അവർക്കില്ല,  അതുപോലെ നയൻതാര ചെയ്ഞ്ചായിയെന്നും
ആളുകൾ പറയാറുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. സത്യേട്ടൻ കൊണ്ടുവന്നവരെല്ലാം
വലിയ നായികമാരായിട്ടുണ്ടല്ലോകണ്ണൻ പട്ടാമ്പി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/k1-1.jpg?resize=
1101%2C604&ssl=1)

 
