# കണ്ണൂര്‍ സ്‌ക്വാഡിലെ സുഷിന്‍ ശ്യാം ഒരുക്കിയ ‘മൃദുഭാവേ ദൃഢകൃത്യേ’ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/kannur-squad-lyrical-video-released
- Published: 2023-09-27T20:50:00+05:30
- Author: Gargi

കേരളക്കരയുടെ അഭിമാനമായ ഒരു പോലീസ് സ്‌ക്വാഡ്, പ്രധാനപ്പെട്ട മുന്നൂറില്പരം കേസുകള്‍
തെളിയിച്ച കണ്ണൂര്‍ സ്‌ക്വാഡ് പോലീസ് വിഭാഗത്തിലെ സ്റ്റഡി മെറ്റിരിയല്‍ ആയി പോലും ഇടം
പിടിക്കുമ്പോള്‍ കേസന്വേഷണത്തിന്റെ അവരുടെ യാത്രകള്‍ പ്രതികള്‍ക്ക് പിന്നാലെ ഇന്ത്യയൊട്ടാകെ
പാഞ്ഞിരുന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന
കണ്ണൂര്‍ സ്‌ക്വാഡ് നടന്ന സംഭവങ്ങളെ ആസ്പദമാക്കി സിനിമക്കായി ഒരുക്കിയ തിരക്കഥയില്‍
നാളെ തിയേറ്ററുകളിക്കെത്തുമ്പോള്‍ കുറ്റാന്വേഷനത്തിനോടൊപ്പം ഓരോ പ്രേക്ഷകനും സഞ്ചരിക്കുമെന്നുറപ്പാണ്.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പിടിക്കാന്‍ ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന എ.എസ്.
ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുമെന്നുറപ്പാണ്.
ചിത്രത്തില്‍ സുഷിന്‍ ശ്യാം ഒരുക്കിയ മൃദുഭാവേ ദൃഡകൃത്യേ എന്ന ഗാനത്തിന്റെ ലിറിക്കല്‍
വീഡിയോ ഇന്ന് റിലീസായി. ലോകമെമ്പാടുമുള്ള തിയേറ്ററില്‍ മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച
ചിത്രം നാളെ റിലീസാകും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/Kannur-squad-.jpg?
resize=1200%2C628&ssl=1)

സുഷിന്‍ ശ്യാം ആലപിച്ച കണ്ണൂര്‍ സ്‌ക്വാഡിലെ മൃദുഭാവേ ദൃഢകൃത്യേ എന്ന ഗാനത്തിന്റെ വരികള്‍
വിനായക് ശശികുമാറിന്റേതാണ്.2180 പ്രവര്‍ത്തകരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് പിന്നില്‍
പ്രവര്‍ത്തിച്ചത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.
മമ്മൂട്ടിയോടൊപ്പം കിഷോര്‍കുമാര്‍,വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,
മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍
ചിത്രം ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രമാണ്.ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍
എസ്സ് ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ
വിതരണക്കാര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kannur-squadd.jpeg?
resize=910%2C1280&ssl=1)

കണ്ണൂര്‍ സ്‌ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍:
എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ്:
പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:
പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം,
ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍,
മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട്
ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍,
വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി,
ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ടൈറ്റില്‍
ഡിസൈന്‍ : അസ്‌തെറ്റിക് കുഞ്ഞമ്മ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി
ആര്‍ ഒ : പ്രതീഷ് ശേഖര്‍.
