# ത്രില്ലറിനായി കാത്തിരിപ്പ്!! മമ്മൂക്കയുടെ കണ്ണൂര്‍ സ്‌ക്വാഡ് സെക്കന്റ് ലുക്ക് എത്തി!!

- Link: https://ml.b4blaze.com/film-news/kannur-squad-movie-second-look-out
- Published: 2023-04-15T18:54:48+05:30
- Author: Anu

ആരാധക ലോകം കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
 കണ്ണൂര്‍
സ്‌ക്വാഡിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ പ്രധാന
കഥാപാത്രമാക്കി റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏപ്രില്‍ ആറിനാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം 
ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് മമ്മൂട്ടി പങ്കുവച്ചിരുന്നു. മമ്മൂട്ടിയുടെ ഇന്‍വെസ്റ്റിഗേഷന്‍
ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
  കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥയൊരുക്കിയത് 
മുഹമ്മദ് ഷാഫിയാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജുവാണ്.
മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.  റോഷാക്ക്, നന്‍പകല്‍ നേരത്ത്
മയക്കം, കാതല്‍ എന്നീ ചിത്രങ്ങളും മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മ്മിച്ചത്. ഛായാഗ്രഹണം
നിര്‍വഹിച്ചത് മുഹമ്മദ് റാഹിലാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. പ്രവീണ്‍
പ്രഭാകറാണ് എഡിറ്റിംഗ.
