# വാലിബന് പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡും!! സന്തോഷവാര്‍ത്തയുമായി മമ്മൂട്ടി

- Link: https://ml.b4blaze.com/film-news/kannur-squad-movie-update
- Published: 2023-04-14T22:59:12+05:30
- Author: Anu

താരരാജാവ് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് എത്തിയതിന് പിന്നാലെ
മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റും എത്തിയിരിക്കുകയാണ്.
 മമ്മൂട്ടി 
നായകനായി എത്തുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പുത്തന്‍ അപ്‌ഡേറ്റാണ് താരം
പങ്കുവച്ചിരിക്കുന്നത്.  ആരാധക ലോകം കാത്തിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ സെക്കന്റ്
ലുക്ക് നാളെ എത്തുമെന്നാണ് മമ്മൂട്ടി പങ്കുവച്ചത്. വിഷുദിനത്തില്‍ വൈകുന്നേരം 6 മണിക്ക്
സെക്കന്റ് ലുക്ക് പുറത്തുവരിക. ഒരു പൊലീസ് ജീപ്പിന്റെ പശ്ചാത്തലത്തില്‍ കൈവിലങ്ങുള്ള
പോസ്റ്റര്‍ പങ്കുവച്ചാണ് പുതിയ അപ്‌ഡേറ്റ് കണ്ണൂര്‍ സ്‌ക്വാഡ് ടീം ആരാധകരെ അറിയിച്ചത്.

റോബി വര്‍ഗീസ് രാജിന്റെ കന്നി സംവിധാനം സംരംഭമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഏപ്രില്‍ 7ന്
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്,
കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ്
 കണ്ണൂര്‍ സ്‌ക്വാഡ്.
