# ഞെട്ടിപ്പിക്കാനൊരുങ്ങി റിഷബ് ഷെട്ടി!! കാന്താര: ചാപ്റ്റര്‍ 1ന് ഒരുങ്ങുന്നത് കൂറ്റന്‍ സെറ്റ്

- Link: https://ml.b4blaze.com/film-news/kantara-chapter-1-massive-set-created-in-kundapur
- Published: 2024-05-02T17:34:44+05:30
- Author: Anu

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാന്താര’2. പഞ്ചുരുളി എന്ന 
നാടും ഗുളിഗ ദൈവിക ദേവതകളെയും കൊണ്ട് തെന്നിന്ത്യയെ ഞെട്ടിപ്പിച്ച ചിത്രമായിരുന്നു 
റിഷബ് ഷെട്ടിയൊരുക്കിയ കന്താര. വലിയ പ്രതീക്ഷയോടെയാണ് ആരാധകലോകം കാന്താര: ചാപ്റ്റര്‍
1-നായി കാത്തിരിക്കുന്നത്.
 ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ്
ആരാധകര്‍ നല്‍കുന്നത്.

ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിനായി
വമ്പന്‍ സെറ്റാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍
20 ദിവസമാണ്. വനത്തിനുള്ളിലെ ഭാഗങ്ങളാണ് ചിത്രീകരിക്കുക. കുന്താപുര എന്ന മനോഹരമായ തീരദേശ
പശ്ചാത്തലത്തിലുള്ള ഭാഗങ്ങളും ചിത്രീകരിയ്ക്കും.
  കുന്താപുരം ഒരുക്കുന്നത് 200×200
അടി വിസ്തീര്‍ണമുള്ള ഒരു കൂറ്റന്‍ സെറ്റിലാണ്. സെറ്റൈാരുക്കാന്‍ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്
എന്നിവിടങ്ങളില്‍ നിന്നുള്ള 600 ആശാരിമാരെയും സ്റ്റണ്ട് മാസ്റ്റര്‍മാരെയും കുന്താപുരയിലേക്ക്
എത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കാന്താരയുടെ ചരിത്രമാണ് രണ്ടാംഭാഗത്തില്‍
പറയുന്നത്. റിഷബ് ഷെട്ടി തന്നെയാണ് സംവിധാനം ചെയ്ത് അഭിനയിക്കുന്നത്. അജനീഷ് ലോക്‌നാഥാണ്
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അരവിന്ദ് കശ്യപാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
