# കെജിഎഫ്,വിക്രം എന്നിവയെ പിന്നിലാക്കി ‘കാന്താര’; ഐഎംഡിബിയിൽ ഒന്നാമത്

- Link: https://ml.b4blaze.com/film-news/kantara-kannada-movie-update
- Published: 2022-10-14T09:36:37+05:30
- Author: Ajay

തെന്നിന്ത്യൻ താരം റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രമാണ് ‘കാന്താര’.
ഇപ്പോഴിതാ കാന്താര ഐഎംഡിബി പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ സിനിമകളിൽ
ഏറ്റവും ഉയർന്ന റേറ്റിങ് ലഭിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതായി 
എത്തിയിരിക്കുന്നത്.13,000 വോട്ടുകളോടെ പത്തിൽ 9.6 ആണ് കാന്താരയുടെ റേറ്റിംഗ്. രണ്ടാം
സ്ഥാനത്തുള്ളത് റിഷഭ് ഷെട്ടിയുടെ തന്നെ 777 ചാർലിയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kanthra-2.jpg?resize
=1280%2C720&ssl=1)

777 ചാർലിയുടെ റേറ്റിംഗ് 9.0 ആണ്.മൂന്നാം സ്ഥാനത്തുള്ള കെജിഎഫ് ചാപ്റ്റർ 2ന്റെയും വിക്രമിന്റെയും
റേറ്റിങ് 8.4 ആണ്.നാലാം സ്ഥാതനത്ത് ആർആർആറുമാണ്. കാന്താര സെപ്റ്റംബർ 30നാണ് റിലീസ് 
ചെയ്തത്.മികച്ച പ്രതികരണവുമായി ചിത്രം ബോക്‌സ് ഓഫിസ് ഹിറ്റായി മാറിയിരിക്കുകയാണ്. ബോക്‌സ്
ഓഫീസ് കലക്ഷൻ ഏതാണ്ട് 75 കോടിയാണ്. ഈ വാരാന്ത്യത്തോടെ സിനിമ 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ്
പ്രതീക്ഷ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kanthara.jpg?resize
=1280%2C720&ssl=1)

കാന്താരയുടെ രചനയും സംവിധാനവും നിർവ്വഹിച്ച് കേന്ദ്ര കഥാപാത്രമായി എത്തിയത് റിഷഭ് ഷെട്ടിതന്നെയാണ്.
ചിത്രത്തിൽ സപ്തമി ഗൌഡ, കിഷോർ, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, അച്യുത് കുമാർ, പ്രമോദ്
ഷെട്ടി, മാനസി സുധീർ, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ,
നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് .
വിജയ് കിരഗണ്ഡൂരാണ് സിനിമ നിർമ്മിക്കുന്നത്. കേരളത്തിൽകാന്താര അവതരിപ്പിക്കുന്നത് പൃഥ്വിരാജ്
പ്രൊഡക്ഷൻസാണ്.പൃഥ്വിരാജ് പ്രൊഡക്ഷൻസ് കെജിഎഫ് 2ന് ശേഷംകേരളത്തിൽ എത്തിക്കുന്ന ചിത്രമാണ്
കാന്താര

 
