# കേരളത്തില്‍ ഇനി ‘കാന്താര’ തരംഗം! തീയറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ട് പൃഥ്വിരാജ്

- Link: https://ml.b4blaze.com/film-news/kantara-theater-list-out-prithviraj-productions
- Published: 2022-10-20T11:03:24+05:30
- Author: Sreekumar

സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചകള്‍ ഏറെയും കാന്താര എന്ന സിനിമയെ കുറിച്ചാണ്. കന്നഡ
സിനിമയുടെ പേര് വാനോളമുയര്‍ത്തിക്കൊണ്ട് മറ്റൊരു ചിത്രം കൂടി ഇന്ത്യന്‍ സിനിമാ ലോകത്ത്
ചര്‍ച്ചയായി മാറുന്നു. ഇപ്പോഴിതാ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മലയാളത്തിലേക്കും
എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ഏറ്റെടുത്ത
സിനിമ ഇപ്പോഴിതാ തീയറ്ററുകൡലക്ക് എത്തിയിരിക്കുകയാണ്. കാന്താര പ്രദര്‍ശിപ്പിക്കുന്ന
തീയറ്ററുകളുടെ ലിസ്റ്റ് പൃഥ്വിരാജ് പങ്കുവെച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kanthara-.jpg?resize
=1200%2C628&ssl=1)

തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് താരം കാന്താരയുടെ തീയറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ടത്.
തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ വലിയ ചര്‍ച്ചയായി മാറിയ സിനിമ മലയാളം പതിപ്പില്‍ പ്രദര്‍ശനത്തിന്
എത്തുമ്പോള്‍ മലയാളി സിനിമാ ആസ്വാദകരും വലിയ ആവേശത്തിലാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും
നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയാണ് കാന്താര. സെപ്റ്റംബര്‍ 30ന് ആയിരുന്നു സിനിമ റിലീസിന്
എത്തിയത്. ഒറിജിനല്‍ കന്നഡ പതിപ്പ് വളരെയധികം ശ്രദ്ധ നേടിയതോടെ ചിത്രത്തിന്റെ തെലുങ്ക്,
ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/312489379_692175005608389_5596229233545919553_n.
jpg?resize=1162%2C1440&ssl=1)

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആയിരുന്നു കാന്താരയുടേയും നിര്‍മ്മാണം. 
സിനിമ മലയാളികളും ഏറ്റെടുക്കും എന്ന പ്രതീക്ഷയാണ് പൃഥ്വിരാജും പങ്കുവെച്ചത്. കാന്താരയുടെ
കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയത്. ചിത്രം
ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുത്. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താര
എന്നായിരുന്നു ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നത്.

ഇന്നിപ്പോള്‍ നൂറില്‍ അധികം തീയറ്ററുകളിലാണ് കാന്താര കേരളത്തില്‍ റിലീസിന് എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, 
പ്രകാശ് തുമിനാട് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
