# കാപ്പ ഒടിടിയിലേക്കോ?ചിത്രത്തിന്റെ പുതിയ വിശേഷം ഇതാണ്!

- Link: https://ml.b4blaze.com/film-news/kappa-ott-updates
- Published: 2022-12-24T12:17:47+05:30
- Author: Ajay

ഷാജി കൈലാസും പൃഥ്വിരാജ് കടുവ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച
ചിത്രമാണ് കാപ്പ. തിയേറ്ററിൽ പ്രദർശനം തുടരുന്ന കാപ്പയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഡിസംബർ 22നാണ് സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്‌ലിക്‌സ്
സ്വന്തമാക്കിയെന്ന വാർത്ത എത്തിയിരിക്കുകയാണ്. അതിനാൽ തന്നെ സിനിമ ഒടിടിയിൽ എത്തുമെന്ന്
ഉറപ്പായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/kappa-2.jpg?resize
=1280%2C720&ssl=1)

കാപ്പയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി
എത്തിയ ചിത്രത്തിൽ അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തിയത്.അപർണ ബാലമുരളി
ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന സിനിമയാണ് കാപ്പ. ആസിഫ് അലി, അന്ന ബെൻ എന്നിവരും
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.തിരുവനന്തപുരത്തെ ഗുണ്ടകളുടെയും
ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമായ കാപ്പയിൽ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു 
തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/kappa-4.jpg?resize
=1280%2C720&ssl=1)

കാപ്പയുടെ രചന നിർവഹിക്കുന്നത് ജിആർ ഇന്ദുഗോപനാണ്.ജിആർ ഇന്ദുഗോപന്റെ തന്നെ പ്രശസ്ത 
നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഡോൾവിൻ കുര്യാക്കോസ് ,ജിനു വി ഏബ്രഹാം,ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച
തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒപ്പം ഫെഫ്ക റൈറ്റേഴ്‌സ്
യൂണിയനും ചേർന്നാണ് കാപ്പ നിർമ്മിക്കുന്നത്.
