# പൃഥ്വിരാജിന്റെ ‘കാപ്പ’ നാളെ പ്രദർശനത്തിന് എത്തും!

- Link: https://ml.b4blaze.com/film-news/kappa-release-tomaorrow
- Published: 2022-12-21T10:00:17+05:30
- Author: Ajay

പൃഥ്വിരാജ് സുകുമാരനും ഷാജി കൈലാസും കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും
ഒന്നിക്കുന്ന സിനിമയാണ് കാപ്പ. സിനിമ നാളെ പ്രദർശനത്തിനെത്തും. കൊട്ട മധു എന്ന കഥാപാത്രമായാണ്
പൃഥ്വി സിനിമയിൽ എത്തുന്നത്. താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമയുടെ
ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/kapaa-1.jpg?resize
=1280%2C720&ssl=1)

കാപ്പ ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. ആദ്യമായാണ്
പൃഥ്വിരാജും അപർണയും ഒന്നിക്കുന്നത്. ചആസിഫ് അലിയും അന്നബെന്നും പ്രധാന വേഷത്തിൽ എത്തുന്ന
ചിത്രത്തിൽ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തെ
ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്
ജിആർ ഇന്ദുഗോപനാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/kappa-7.jpg?resize
=1280%2C720&ssl=1)

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിആർ ഇന്ദുഗോപന്റെ തന്നെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ
അടിസ്ഥാനപ്പെടുത്തിയാണ് . ജിനു വി ഏബ്രഹാം,ദിലീഷ് നായർ , ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ
പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും
ഒപ്പം ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ചേർന്നാണ് നിർമ്മിക്കുന്നത്.

 
