# ‘ഏറ്റവും വലുത് സമാധാനമാണ് ‘; ട്വിറ്ററിനോട് ഗുഡ്‌ബൈ പറഞ്ഞ് കരൺ ജോഹർ

- Link: https://ml.b4blaze.com/film-news/karan-johar-quits-twitter
- Published: 2022-10-11T09:15:24+05:30
- Author: Ajay

ബോളിവുഡിലെ പ്രമുഖ സംവിധായകനാണ് കരൺ ജോഹർ.റൊമാന്റിക് കോമഡി സിനിമമായ കുച്ച് കുച്ച് 
ഹോതാ ഹേ (1998) എന്ന ചിത്രത്തിലൂടെയാണ് കരൺ ജോഹർ. ആദ്യമായി സംവിധായകനായി അരങ്ങേറ്റം
കുറിച്ചത്.തന്റെ ആദ്യ സിനിമയ്ക്ക് തന്നെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര
അവാർഡും മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള ഫിലിംഫെയർ
അവാർഡും നേടിയിട്ടുണ്ട് കരൺ ജോഹർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/karan.jpg?resize
=1280%2C720&ssl=1)

സിനിമ രംഗത്ത് മാത്രമല്ല കരൺ ജോഹർ ടെലിവിഷൻ മേഘലയിലും സജീവമാണ്. ടെലിവിഷൻ ടോക്ക് ഷോയായ
കോഫി വിത്ത് കരൺ എന്ന് ഷോയുടെ സീസൺ 7 നിലവിൽ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ കരൺ ജോഹർ ട്വിറ്ററിനോട് വിട പറഞ്ഞിരിക്കുകയാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട്
കഴിഞ്ഞ ദിവസമാണ് കരൺ തന്റെ പുതിയ തീരുമാനം അറിയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/karan-2.jpg?resize
=1280%2C720&ssl=1)

പോസിറ്റീവ് എനർജിക്ക് ഇടം നൽകുവാനാണ് തന്റെ ഈ തീരുമാനം എന്നാണ് കരൺ ജോഹർ പറഞ്ഞിരിക്കുന്നത്.
ഉടൻ തന്നെ കരൺ ജോഹറിന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.സംവിധായകന്റെ ഈ തീരുമാനത്തിൽ
സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രതികരണങ്ങൾ ഉയരുന്നുണ്ട്.എന്നാൽ കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ
സജീവമാണ്. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയാണ് കരണിന്റേതായി ഒരുങ്ങുന്ന
പുതിയ ചിത്രം. രൺവീർ സിങ്ങും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

 
