# തൈമൂറിന് കൂട്ടായി ഒരാൾ കൂടിയെത്തുന്നു; രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങി കരീനയും സെയ്ഫും

- Link: https://ml.b4blaze.com/film-news/kareena-kapoor-is-pregnant
- Published: 2020-08-13T10:10:31+05:30
- Author: Rahul

ബോളിവുഡ് താരദമ്ബതികൾ സെയ്ഫ് അലി ഖാനും കരീന കപൂറും രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍
ഒരുങ്ങുന്നു. തൈമൂറിന് കൂട്ടായി ഒരാൾ കൂടിയെത്തുന്നു എന്ന വാർത്ത പുറത്ത് വിട്ടത് താര
ദമ്ബതികള്‍ ആണ്. 2012 ലായിരുന്നു സെയിഫ് അലി ഖാനും കരീന കപൂര്‍ വിവാഹം നടക്കുന്നത്.
2017 ഡിസംബറിലാണ് ഇവര്‍ക്ക് തൈമൂര്‍ ജനിക്കുന്നത്. കുട്ടിയുടെയും താരകുടുംബത്തിന്റെയും
ഫോട്ടോകളും വിശേങ്ങളുമെല്ലാം ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുണ്ട്.കരീന ഗര്‍ഭിണിയാണെന്ന
റിപ്പോര്‍ട്ടുകള്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കരീനയുടെ 
അച്ഛന്‍ രണ്‍ധീര്‍ കപൂര്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ചിരുന്നു.

വാര്‍ത്തകള്‍ സത്യമാണെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയാണെങ്കില്‍ താന്‍
വളരെ അധികം സന്തോഷവാനായിരിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.ആമിര്‍ ഖാന്‍ നായകനായി
എത്തുന്ന ലാല്‍ സിങ് ഛദ്ദറിലാണ് കരീനയെ ഇനി കാണുക. ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ്
പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസിനെ തുടര്‍ന്ന് 2021 ഡിസംബറിലേക്ക് നീട്ടുകയായിരുന്നു.
ഭൂത് പൊലീസ്, ബണ്ടി ഓര്‍ ബബ്ലി 2 എന്നിവയാണ് സെയ്ഫിന്റെ പുതിയ ചിത്രങ്ങള്‍.
