# സ്റ്റൈലിഷ് ലുക്കില്‍ അമ്മയും മകനും! കരീന പങ്കുവെച്ച ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!!

- Link: https://ml.b4blaze.com/film-news/kareena-kapoor-photo-with-son
- Published: 2022-10-14T15:01:32+05:30
- Author: Sreekumar

ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളുടെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകര്‍ എപ്പോഴും
ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ ലോകത്തെ മിന്നും 
താരം കരീന കപൂറിന്റെ പുതിയ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ്‌സും ഫോട്ടോകളുമാണ് ആരാധകര്‍ക്കിടയില്‍
ശ്രദ്ധ നേടുന്നത്. തന്റെ മകനൊപ്പം ഷൂട്ടിംഗ് സെറ്റിലേക്ക് പുറപ്പെട്ട ചിത്രമാണ് കരീന
കപൂര്‍ സോഷ്യല്‍ മീഡിയവഴി ആരാധകരുമായി പങ്കുവെച്ചത്. ഇളയമകന്റെ കൈപിടിച്ച് ഷൂട്ടിംഗ്
സെറ്റിലേക്ക് പോകുന്ന കരീനയുടെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kareena-1.jpg?resize
=484%2C529&ssl=1)

ഇന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടതില്‍ വെച്ച് ഏറ്റവും ക്യൂട്ടായ ചിത്രം ഇതാണെന്നാണ് 
ആരാധകര്‍ പറയുന്നത്. ലണ്ടനില്‍ വെച്ചെടുത്ത ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്.
ഹന്‍സല്‍ മെഹ്തയുടെ പുതിയ സിനിമയ്ക്കായി ലണ്ടനില്‍ എത്തിയതാണ് നടി, ഇളയമകന്‍ ജെയ്ക്കാണ്
ഒപ്പമുള്ളത്. സ്റ്റൈലിഷ് ലുക്കില്‍ അമ്മയും മകനും സണ്‍ഗ്ലാസും അണിഞ്ഞ് നടന്നു വരികയാണ്..
നിരവധിപ്പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റും അറിയിച്ച് എത്തുന്നത്. മകനൊപ്പമുള്ള കരീനയുടെ
ഫോട്ടോയ്ക്ക് നടിയും ബന്ധുവുമായ ആലിയ ഭട്ട് നല്‍കിയ കമന്റും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kareena-13.jpg?resize
=472%2C522&ssl=1)

സൂപ്പര്‍സ്റ്റാര്‍സ് എന്നാണ് ആലിയ കരീന പങ്കുവെച്ച ഫോട്ടോയ്ത്ത് നല്‍കിയ കമന്റ്. താനോ
സെയ്‌ഫോ എപ്പോഴും കുട്ടികള്‍ക്കൊപ്പം ഉണ്ടാകും എന്ന് കരീന എപ്പോഴും അഭിമുഖങ്ങളില്‍ 
പറയാറുണ്ട്. എപ്പോഴും കുടുംബത്തിന് മുന്‍ഗണന നല്‍കുന്ന

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/Saif-kareena.jpg?
resize=875%2C583&ssl=1)

രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും കരീന പറഞ്ഞിട്ടുണ്ട്.
ആദിപുരുഷ് ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിശ്രമിക്കുകയാണ് ഇപ്പോള്‍ ഭര്‍ത്താവ് സെയ്ഫ്
അലിഖാന്‍ എന്നും കരീന കപൂര്‍ അറിയിച്ചിരുന്നു.

>  
> View this post on Instagram
>  
> [A post shared by Kareena Kapoor Khan (@kareenakapoorkhan)](https://www.instagram.com/p/Cjp0S6yo6H-/?utm_source=ig_embed&utm_campaign=loading)
