# ചില സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ട്…  സ്വപ്‌ന വാഹനം സ്വന്തമാക്കി കരിക്ക് താരം അനു കെ അനിയന്‍

- Link: https://ml.b4blaze.com/film-news/karikk-fame-anu-k-aniyan-buy-new-car
- Published: 2022-07-12T12:10:50+05:30
- Author: Anu

കരിക്ക് വെബ് സീരിസിലൂടെ മലയാളത്തിന്റെ പ്രിയങ്കരനായ താരമാണ് അനു കെ അനിയന്‍. ഇപ്പോള്‍
താരം തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയ വിശേഷമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. 
താരം തന്നെയാണ് പുതിയ കാര്‍ വാങ്ങിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘ചില സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം 
പ്രായമുണ്ടായിരുന്നു എന്ന്’ എന്ന കുറിപ്പോടെയാണ് പുതിയ കാറിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച്
കുറിച്ചത്.
  കിയയുടെ ചെറിയ എസ്യുവി സെഗ്മെന്റില്‍ വരുന്ന സോണറ്റാണ് അനു സ്വന്തമാക്കിയത്.
സോണറ്റിന്റെ ഏതു വകഭേദമാണ് അനു വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എന്‍ജിന്‍ ഓപ്ഷനോടു
കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ 
പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ്
കാറിന്റെ എക്സ്ഷോറൂം വില.  വെബ്സീരീസുകളിലൂടെ ഏതു വേഷവും തനിക്ക് അനായാസം കൈകാര്യം 
ചെയ്യാനാകുമെന്ന് അനു തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്.

കരിക്കിന്റെ തേരാപ്പാരയിലെ ജോര്‍ജ് ആയിട്ടാണ് അനു ആരാധക മനസ്സില്‍ ഇടം നേടിയത്. തേരാപ്പാരയിലെ
ജോര്‍ജായിട്ടാണ് താരം അറിയിപ്പെടുന്നതും. അതിലെ എന്ന കഥാപാത്രം പ്രേക്ഷകരില്‍ ചിരപ്രതിഷ്ഠ
നേടിയിരുന്നതിനാല്‍ ആ പേരിലാണ് അനു അറിയപ്പെടുന്നതും.
