# നന്ദി പറയാന്‍ വാക്കുകളില്ല..! കുറിപ്പുമായി കാര്‍ത്തി!!

- Link: https://ml.b4blaze.com/film-news/karthi-gratitude-note-on-ponniyin-selvan
- Published: 2022-10-02T13:03:39+05:30
- Author: Sreekumar

സിനിമാ പ്രേമികള്‍ വളരെ ആവേശത്തോടുകൂടി കാത്തിരുന്ന സിനിമയായിരുന്നു പൊന്നിയിന്‍ സെല്‍വന്‍.
മേക്കിംഗും വിഷ്വല്‍സും മ്യൂസിക്കും ഒന്നിനൊന്ന് മെച്ചം എന്ന് പറയുന്നവര്‍ എടുത്ത് 
പറയുന്നത് സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ചാണ്.. പെര്‍ഫെക്ട് കാസ്റ്റിംഗ് എന്നാണ് മണിരത്‌നം
സിനിമയെ കുറിച്ച് പ്രേക്ഷകര്‍ പറഞ്ഞത്.. ഇപ്പോഴിതാ സിനിമയില്‍ വന്തിയതേവനായി തിളങ്ങിയ
നടന്‍ കാര്‍ത്തി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഈ സിനിമ യാഥാര്‍ത്ഥ്യം ആക്കിയ സംവിധായകന്‍ മണിരത്‌നത്തിനും സിനിമയുടെ ഭാഗമായി മാറിയ
എല്ലാവര്‍ക്കും പൊന്നിയിന്‍ സെല്‍വന്‍ വിജയം ആക്കിയ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/KARTHI1.jpg?resize
=1280%2C720&ssl=1)

പ്രേക്ഷകര്‍ക്കും നന്ദി അറിയിക്കുകയാണ് കാര്‍ത്തി. ട്വിറ്ററിലാണ് താരം നന്ദി കുറിപ്പ്
പങ്കുവെച്ചിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍’ യാഥാര്‍ഥ്യമാക്കിയവര്‍ക്കും പ്രേക്ഷകര്‍ക്കും
നന്ദി അറിയിക്കാന്‍ വാക്കുകളില്ലെന്നാണ് നടന്‍ കുറിയ്ക്കുന്നത്. ഇതിഹാസകഥ ഒരുക്കിയ 
കല്‍ക്കിയ്ക്കാണ് കാര്‍ത്തിയുടെ ആദ്യത്തെ സല്യൂട്ട് പിന്നീട് ആ കഥ ഇതുപോലൊരു അവിസ്മരണീയമായ
മാസ്റ്റര്‍പീസായി ഒരുക്കിയതിന് മണി സാറിന് മില്യണ്‍ നന്ദി.. എന്നും കാര്‍ത്തി കുറിയ്ക്കുന്നു..
അതിഗംഭീര വിഷ്വലുകള്‍ നല്‍കിയ രവിവര്‍മന്‍ സാറിന് നന്ദി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ponniyin-selvan-
1.jpg?resize=1280%2C720&ssl=1)

സംഗീതം ഒരുക്കിയ എ ആര്‍ റഹ്‌മാന്‍ സാറിനും ആ കാലത്തെ റീക്രിയേറ്റ് ചെയ്ത കലാസംവിധായകന്‍
തോട്ട ഭരണിക്കുമെല്ലാം നന്ദി. കാര്‍ത്തി കുറിച്ചു.. തനിക്ക് ഒപ്പം അഭിനയിച്ച എല്ലാ 
അഭിനേതാക്കള്‍ക്കും താരം നന്ദി അറിയിക്കുന്നു. വമ്പന്‍ താരനിര അണിനിരന്ന സിനിമ ആയിരുന്നു
പൊന്നിയിന്‍ സെല്‍വം.. മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍
കാര്‍ത്തിയും വളരെ സന്തോഷവാനാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/karthi-post.jpg?
resize=1308%2C870&ssl=1)

താരത്തിന്റേത് ഗംഭീര പ്രകടനം ആണെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. കാര്‍ത്തിക്ക്
പുറമേ വിക്രം, ജയം രവി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍,
വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ
റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ മറ്റ്
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു.

 

 

> Thank you [#PS1](https://twitter.com/hashtag/PS1?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/BKUKScXfnf](https://t.co/BKUKScXfnf)
> — His Highness Vanthiyathevan (@Karthi_Offl) [October 2, 2022](https://twitter.com/Karthi_Offl/status/1576443683557478400?ref_src=twsrc%5Etfw)
