# ആറ് വര്‍ഷത്തിന് ശേഷം, ലുക്ക് ഒന്ന് മാറ്റിപ്പിടിച്ച് കാര്‍ത്തി…! സൂര്യാ സാറിനെ പോലുണ്ടെന്ന് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/karthi-sivakumar-makeover-photoshoot
- Published: 2022-07-28T10:55:52+05:30
- Author: Sreekumar

വര്‍ഷത്തിന് ശേഷം മേക്കോവര്‍ നടത്തിയ തമിഴ് നടന്‍ കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമാണ്
ശ്രദ്ധ നേടുന്നത്. ആറ് വര്‍ഷത്തിന് ശേഷം ക്ലീന്‍ഷേവ് ചെയ്ത് എത്തിയ പ്രിയ നടന്റെ പുത്തന്‍ലുക്ക്
ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തമിഴ് നടന്‍ കാര്‍ത്തിക്ക് മലയാളത്തിലും നിരവധി ആരാധകരാണ്
ഉള്ളത്. നമ്മുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടക്കുക എന്നത് ഒട്ടും എളുപ്പമല്ല..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/karthi-1.jpg?resize
=1280%2C720&ssl=1)

അത് ഭയാനകമാണ് എന്നും .. പക്ഷേ അത് ഒരിക്കല്‍ ചെയ്താല്‍ പിന്നെ അത് അത്ര മോശമാകില്ല
എന്നുമാണ് താരം പുതിയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക്
ശേഷമാണ് താന്‍ മുഖം ക്ലീന്‍ ഷേവ് ചെയ്തിരിക്കുന്നതും എന്നും കാര്‍ത്തി അറിയിക്കുന്നു.
ഇപ്പോള്‍ ചേട്ടന്‍ സൂര്യയെ പോലുണ്ടല്ലോ എന്നാണ് ആരാധകരില്‍ ചിലര്‍ ഫോട്ടോയ്ക്ക് കമന്റായി
കുറിയ്ക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ സൂര്യ നായകനായി എത്തിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലൂടെയാണ്
കാര്‍ത്തി സിനിമാ രംഗത്തേക്ക് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/karthi-2.jpg?resize
=906%2C388&ssl=1)

ചിത്രത്തില്‍ തന്റെ ചേട്ടന്റെ സുഹൃത്തായി തന്നെ അഭിനയിച്ചു.. അത്ര ശ്രദ്ധിക്കപ്പെട്ട
വേഷം അല്ലായിരുന്നു എങ്കിലും സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു കാര്‍ത്തി..
2007ല്‍ പുറത്തിറങ്ങിയ പരുത്തി വീരന്‍ എന്ന സിനിമ കാര്‍ത്തിയുടെ സിനിമാ ജീവിതത്തെ മാറ്റി
മറിക്കുകയായിരുന്നു.. ചിത്രത്തിന് താരത്തിനെ തേടി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും
എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/karthi.jpg?resize
=597%2C900&ssl=1)

പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമകളിലൂടെ സിനിമാ സ്‌നേഹികളുടെ പ്രിയ താരമായി കാര്‍ത്തി
മാറി. മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനാണ് കാര്‍ത്തി അഭിനയിച്ച
മറ്റൊരു സിനിമ. സിനിമയുടെ പോസറ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. സര്‍ദാര്‍
എന്ന സിനിമയും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.
