# മാരുതിയിൽ നിന്നും തുടരുന്ന പ്രയാണം ആഡംബര കാർ സ്വന്തമാക്കി കാർത്തിക് ശങ്കർ !!

- Link: https://ml.b4blaze.com/film-news/karthik-shankar-new-car
- Published: 2022-08-31T13:14:07+05:30
- Author: Rahul

മലയാളത്തിൽ നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയുമെല്ലാം ശ്രദ്ധിയ്ക്കപ്പെട്ട
താരമാണ് കാർത്തിക് ശങ്കർ. ഓൺലൈനിൽ സ്റ്റാർ ആയ കാർത്തിക്കിന് നിരവധി ആരാധകരാണ് ഉള്ളത്.
അമ്മയ്‌ക്കൊപ്പം വെബ് സീരീസുകൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം ആദ്യമായി
സിനിമ സംവിധായക കുപ്പായം ഇടാൻ ഒരുങ്ങുകയാണ്. ഇപ്പോൾ ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ്
താരം, 2015 ലാണ് താരം ആദ്യമായി ഒരു മാരുതി കാർ വാങ്ങുന്നത്, അതിൽ നിന്നുമാണ് താരം ഇപ്പോൾ
ആഡമ്പര വാഹന നിർമ്മാതാക്കളായ ബെൻസിന്റെ ഏറ്റവും പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/303104241_630062435143139_2364886052653766487_n.
jpg?resize=2048%2C2048&ssl=1)

താരം തന്നെയാണ് ചിത്രങ്ങൾക്കൊപ്പം ഈ വാർത്ത ആരധകരുമായി പങ്ക് വെച്ചിരിക്കുന്നത്. തെലുങ്ക്
സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കാർത്തിക് തന്റെ സിനിമ മോഹത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിർമിക്കുന്നത്.
കിരണ്‍ അബ്ബവാരം ആണ് നായകന്‍. കന്നഡ നടി സഞ്ജന ആനന്ദ് ആണ് നായിക. മണി ശര്‍മ ആണ് ചിത്രത്തിന്റെ
സംഗീതം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബർ ആദ്യവാരം ആരംഭിയ്ക്കും.
