# പെണ്‍കുട്ടിയെ ഞാന്‍ തന്നെ കണ്ടുപിടിച്ചു! അച്ഛനും അമ്മയും പെണ്ണ് ചോദിക്കാന്‍ പോകുന്നു- വിവാഹമായെന്ന് കാര്‍ത്തിക് സൂര്യ

- Link: https://ml.b4blaze.com/film-news/karthik-surya-about-marriage
- Published: 2022-11-28T15:22:00+05:30
- Author: Anu

യൂടൂബറായി തുടങ്ങി ഇന്ന് അറിയപ്പെടുന്ന ഏറെ ആരാധകരുള്ള അവതാരകനാണ് കാര്‍ത്തിക് സൂര്യ.
ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെയാണ് കാര്‍ത്തിക്
ജനമനസ്സുകള്‍ കീഴടക്കിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം
പങ്കുവച്ചിരിക്കുകയാണ് താരം. വിവാഹ വാര്‍ത്തയാണ് കാര്‍ത്തിക് പങ്കുവച്ചത്.
  സന്തോഷവാര്‍ത്ത
തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് കാര്‍ത്തിക് പറഞ്ഞത്. നൂറാം വ്‌ളോഗില്‍ എന്തെങ്കിലും
സ്പെഷ്യല്‍ ആയി ഉള്‍ക്കൊള്ളിക്കണം എന്ന തകരുതിയിരുന്നു. അങ്ങനെയാണ് വിവാഹവാര്‍ത്ത പറയാം
എന്ന് തീരുമാനിച്ചത്. പുതിയ വീട് വച്ചിട്ട് മതി വിവാഹം എന്നായിരുന്നു എന്നാല്‍ എല്ലാതിനും
അതിന്റെതായ സമയം ഉണ്ടല്ലോ, അപ്പോള്‍ അതങ്ങു നടക്കും. അങ്ങനെ ഇതും നടത്താം എന്ന് വിചാരിച്ചു
എന്നാണ് കാര്‍ത്തിക് സന്തോഷം പങ്കുവയ്ക്കുന്നത്.

അച്ഛനും അമ്മയും കസിന്‍സും ചേര്‍ന്ന് പെണ്ണ് ചോദിക്കാന്‍ പോകുന്നു. പെണ്‍കുട്ടിയെ ഞാന്‍
തന്നെയാണ് കണ്ടുപിടിച്ചത്. ഇതിനുപിന്നില്‍ വലിയ കഥയൊക്കെ ഉണ്ടെന്നും അതൊക്കെ പിന്നെ
പറയാം എന്നും കാര്‍ത്തിക് പറയുന്നു.
  നമ്മുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് സന്തോഷകരമായി
മുന്‍പോട്ട് പോകണം എന്നാണ് ഭാവി മരുമളോട് പറയാന്‍ ഉള്ളതെന്നും അച്ഛനും അമ്മയും പറയുന്നതെന്നും
താരം പറയുന്നു. മാത്രമല്ല, വിവാഹം സിംമ്പിള്‍ ആയിരിക്കും എന്നും താരം കൂട്ടിച്ചേര്‍ത്തു.
