# സിനിമ സീരിയൽ താരം കാര്യവട്ടം ശശികുമാർ അന്തരിച്ചു

- Link: https://ml.b4blaze.com/film-news/karyavattom-sasikumar-passess-away
- Published: 2022-10-10T09:03:03+05:30
- Author: Ajay

പ്രമുഖ സിനിമ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററുമായ കാര്യവട്ടം ശശികുമാർ അന്തരിച്ചു.
അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു ശശികുമാർ.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു
അന്ത്യം. കാര്യവട്ടം ശശികുമാറിന് സിനിമ സീരിയൽ മേഖലയിൽ ഉള്ളവരും അല്ലാത്തവരുമായി നിരവധി
പേരാണ് അനുശോചനം അറിയിച്ചെത്തിയിരിക്കുന്നത്.

 മലയാളത്തിൽ നിരവധി സിനിമകൾ നിർമ്മിക്കുയും ഒരാപാട് മലയാള ചിത്രങ്ങളിൽ അഭിനയിക്കുകയും
ചെയ്തിട്ടുള്ള താരമാണ് കാര്യവട്ടം ശശികുമാർ. ദേവാസുരം, ചെങ്കോൽ, മിമിക്സ് പരേഡ്,ക്രൈം
ബ്രാഞ്ച്, ക്രൂരൻ,ആദ്യത്തെ കൺമണി,അഭയം തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/siva-kumar.jpg?resize
=1280%2C720&ssl=1)

‘പ്രണാമം.. സിനിമ സീരിയൽ നടനും.. പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്നു കാര്യവട്ടം ശശിചേട്ടൻ
അന്തരിച്ചു.പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു.
എല്ലാവരോടും സ്‌നേഹമായി പെരുമാറിയ ആൾ.. ഞാൻ എന്ത് ചെയ്യമ്പോളും എന്നെ അഭിന്ദച്ചുകൊണ്ടിരിക്കുന്ന
ആൾ.. ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോൺ വരുമ്പോൾ ഞാൻ കട്ടപ്പനയിൽ ആണ് ..
ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.അതിനു വേണ്ടി
ഇന്നലെ തന്നെ പേസ്റ്റുകൾ പോയി തുടങ്ങിയിരുന്നു..ആരുടെയും സഹായത്തിനു കാത്തു നിൽക്കാതെ..
ഒരു പേർക്ക് ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി.. എന്ത് പറയാൻ’ എന്നാണ് അനുശോചനം കൊണ്ട്
സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.
