# ആ നടനിൽ നിന്നും താൻ പീഡനം അനുഭവിക്കേണ്ടി വന്നു! പിന്നീട് അയാൾ തനിക്ക് വന്ന രണ്ടു സിനിമകൾ ഇല്ലാതാക്കി, സംഭവത്തെ കുറിച്ച് കസ്തൂരി 

- Link: https://ml.b4blaze.com/film-news/kasthoori-about-bad-experience-from-ator
- Published: 2024-03-01T11:38:46+05:30
- Author: Suji

മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് കസ്തൂരി, ഇപ്പോൾ
തനിക്ക് ഒരു നടനിൽ നിന്നും ലഭിച്ച മോശാനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ,
മുന്‍പ് താന്‍  തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സമയത്തു ഒരു നായകനൊപ്പം മൂന്ന് സിനിമകള്‍
ചെയ്യാന്‍ സമ്മതിച്ചിരുന്നു. ആദ്യത്തെ സിനിമയില്‍ അഭിനയിച്ചു. എന്നാൽ ആ ഷൂട്ടിംഗ് സമയത്തു
അയാൾ എന്നെ ഉപദ്രവിച്ചു. അന്ന് ലൊക്കേഷനിൽ വെച്ച് താൻ പീഡിപ്പിക്കപ്പെട്ടു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kas1.jpeg?resize
=640%2C800&ssl=1)

കൂടാതെ തന്റെ പരിധിക്കപ്പുറം ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്യ്തു , അന്ന്ത ന്റെ ഇഷ്ടക്കേട്
പ്രകടിപ്പിച്ചു. അങ്ങനെ അനിഷ്ടം കാണിച്ചത് കൊണ്ട് ഏറ്റെടുത്ത മറ്റ് രണ്ട് സിനിമകളില്‍
നിന്നും തന്നെ ആ നടൻ  ഒഴിവാക്കി,  എന്നാൽ  ആ രണ്ട് സിനിമകളില്‍ നിന്ന് ഒഴിവാക്കിയതില്‍
തനിക്ക് വിഷമം തോന്നിയില്ല. അത് നല്ലതിന് വേണ്ടിയാണെന്നേ  കരുതിയിട്ടുള്ളു. കാരണം ശപിച്ചു
കൊണ്ട് അഭിനയിക്കേണ്ടി വന്നില്ലല്ലോ കസ്തൂരി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kas4.jpeg?resize
=640%2C800&ssl=1)

തമിഴിൽ നിന്നുമായിരുന്നു നടിയുടെ തുടക്കം എന്നാൽ ചക്രവർത്തി എന്ന സിനിമയിലൂടെ മലയാളത്തിൽ
എത്തിയത്, അതിനു ശേഷം നിരവധി മലയാള തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു, സിനിമയിൽ
തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു  നടിയുടെ വിവാഹം. വിവാഹം ശേഷം കുഞ്ഞുങ്ങള്‍ കൂടി
ജനിച്ചതോടെ നടി പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നിന്നു. ശേഷം 2009 ലാണ് വീണ്ടും
തിരിച്ച് വരവ് നടത്തിയത്. ഇപ്പോൾ മിനിസ്‌ക്രീനലും താരം സജീവമാണ്
