# 96 ഇഷ്ടമാണ്!  പക്ഷേ വിജയ് സേതുപതിയെ തനിക്ക് അറിയില്ല; പിന്നീട്  ഗൂഗിൾ ചെയ്തു നോക്കേണ്ടി വന്നു;  കത്രീന കൈഫ്

- Link: https://ml.b4blaze.com/film-news/katrina-kaif-about-vijay-sethupathi
- Published: 2024-01-15T11:56:23+05:30
- Author: Sreekumar

സിനിമാ പ്രേമികൾ   ഇഷ്‌ടപ്പെടുന്ന   ഒരാളാണ് വിജയ് സേതുപതി. തമിഴ്ൽ നിന്ന് പടിപടിയായി
ഉയർന്നുവന്ന വിജയ് സേതുപതി ഇന്ന് ബോളിവുഡ് വരെ  എത്തിനിൽക്കുന്നു ,വിജയ് സേതുപതി  പ്രധാന
കഥാപാത്രമായെത്തുന്ന  ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന** ‘**മെറി ക്രിസ്മസ്**‘  എന്ന
സിനിമയാണ്  **തിയേററ്ററിൽ പ്രദർശനം  തുടരുകയാണ്. കത്രീന കൈഫ് ആണ് ചിത്രത്തിലെ പ്രധാന
നായിക. ഇപ്പോഴിതാ കത്രീന കൈഫ് വിജയ് സേതുപതിയെ കുറിച്ച് പറഞ്ഞ വാക്കുകൾ അന്ന് കൂടുതൽ
ശ്രദ്ധ നേടുന്നത്.  ചിത്രത്തിലെ നായകൻ വിജയസേതുപതി ആണെന്ന്  സംവിധായകൻ പറഞ്ഞപ്പോൾ  
തനിക്ആ ദ്യം മനസിലായില്ല  കത്രീന കൈഫ് തുറന്നു പറയുന്നു . വിജയ് സേതുപതി ആരാണെന്ന് 
ഓർമ്മയുണ്ടായിരുന്നില്ലെന്നും ഗൂഗിൾ ചെയ്യേണ്ടിവന്നുവെന്നും കത്രീന കൈഫ് ഒരു  അഭിമുഖത്തിൽ
പറഞ്ഞു.  താൻ  ’96’ എ ന്ന സിനിമ  കണ്ടിരുന്നു    ആ ചിത്രവും, അതിൽ അഭിനയിച്ച തൃഷയെയും
വിജയിയെയും തനിക്ക് ഒരുപാട്  ഇഷ്ടമാണ് , പക്ഷേ  വിജയ് സേതുപതിയെ തനിക്ക് അറിയില്ലായിരുന്നു,
ഇപ്പോൾ മെറി ക്രിസ്തുമസ്സിൽ  വിജയ് സേതുപതിയെയാണ് ഈ റോളിലേക്ക് കാസ്റ്റുചെയ്തിരിക്കുന്നതെന്ന്,

  എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ശ്രീറാം രാഘവൻ പറഞ്ഞപ്പോൾ  പെട്ടന്ന് എനിക്ക് ആ  
കണക്ഷൻ  കി ട്ടിയില്ല  കത്രീന പറയുന്നു . അതുകൊണ്ട് താൻ തന്റെ  ഓർമ്മ പുതുക്കാൻ ഗൂഗിളിൽവിജയ്
സേതുപതി ആരെന്നു സെർച്ച് ചെയ്തു നോക്കിയെന്നും  അപ്പോൾ  ആദ്യം തന്നെ കണ്ടത് വലിയ വെളുത്ത
താടിയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് എന്നും നടി പറയുന്നു. വെള്ള താടിയും വെള്ള മുടിയും.
അത് തനിക്ക്  വളരെ ഇഷ്ടമായി എന്നും  കത്രീന പറഞ്ഞു. അതേസമയം ബോളിവുഡിലെ  തന്റെ അഭിനയം
ആദ്യത്തെ രണ്ട് ചിത്രങ്ങളോടെ അവസാനിപ്പിക്കണം എന്ന് കരുതിയിരുന്നതായി വിജയ് സേതുപതി
ഈയടുത്തിടെ  നൽകിയ അഭിമുഖങ്ങളിൽ  പറഞ്ഞിരുന്നു. തന്റെ ഹിന്ദി സംസാരിക്കാനുള്ള കഴിവിൽ
വിശ്വാസമില്ലാത്തതിനാലാണ് ഇത്തരത്തിൽ തീരുമാനിച്ചത് എന്നും  നടൻ  പറഞ്ഞിരുന്നു . എന്നാൽ
തന്നെ ഹിന്ദി പ്രേക്ഷകർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചുവെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/vijays2.jpg?resize
=814%2C607&ssl=1)

2023 ൽ മുബൈംകാർ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ബോളിവുഡിലേക്ക്എ ത്തിയത്. ഒടിടി
റിലീസായി എത്തിയ ചിത്രം ലോകേഷ് കനകരാജിൻറെ  മാ നഗരത്തിൻറെ റീമേക്ക് ആയിരുന്നു. സന്തോഷ്
ശിവനായിരുന്നു മുബൈംകാർ സംവിധാനം ചെയ്തത്. അതിന് പിന്നാലെ നിശബ്ദ ചിത്രമായ ഗാന്ധി ടോക്ക്
എന്ന ചിത്രത്തിലും വിജയ് സേതുപതി അഭിനയിച്ചു. അതിനു ശേഷം ഷാരുഖ് ഖാൻ നായകനായ ജവാനിലും
അഭിനയിച്ചു. അതേസമയം ബദ്ലപൂർ, അന്ധദുൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീറാം രാഘവൻ സംവിധാനം
ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് മെറി ക്രിസ്മസിനെ പ്രേക്ഷകർ
നോക്കിക്കാണുന്നത്.  അശ്വിനി കലേസ്‌കർ, രാധിക ആപ്തെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന
വേഷമവതരിപ്പിക്കുന്നുണ്ട് . തമിഴിലും ഹിന്ദിയിലും വ്യത്യസ്ത കാസ്റ്റ് വച്ച് ഒരേ സമയം
ചിത്രീകരിച്ച ചിത്രമാണ് മെറി ക്രിസ്മസ്. ഒരു ടൈം ട്രാവൽ ത്രില്ലർ ചിത്രമാണ് മെറി ക്രിസ്മസ്.
