# അത്തരം വേഷങ്ങൾ ചെയ്യരുത് എന്ന് പറഞ്ഞു എനിക്ക് ഒരുപാട് കത്തുകൾ വന്നിരുന്നു, കവിയൂർ പൊന്നമ്മ

- Link: https://ml.b4blaze.com/film-news/kaviyoor-ponnamma-about-sukrutham
- Published: 2023-11-22T07:57:55+05:30
- Author: Devika

മലയാള സിനിമയിലെ ‘അമ്മ വേഷങ്ങൾ ചെയ്തു കൊണ്ട് വർഷങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന താരമാണ്
കവിയൂർ പൊന്നമ്മ. 1950കളിൽ മലയാള സിനിമയുടെ ഭാഗമായ കവിയൂർ പൊന്നമ്മ വർഷങ്ങൾക്ക് ഇപ്പുറം
ഇന്നും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ കാലയളവിനുള്ളിൽ ഒട്ടുമിക്ക താരങ്ങളുടെ‘
അമ്മ വേഷം ചെയ്യാനുള്ള ഭാഗ്യം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചു. എങ്കിൽ പോലും ഏറ്റവും
കൂടുതൽ തവണ മോഹൻലാലിന്റെ ‘അമ്മ വേഷങ്ങളെ ചെയ്യാനുള്ള അവസരമാണ് താരത്തിന്ല ഭിച്ചത് .
ഒരു കാലത്ത് ആരാധകരിൽ ചിലരെങ്കിലും ജീവിതത്തിലും മോഹൻലാലും കവിയൂർ പൊന്നമ്മയും അമ്മയും
മകനുമാണ് എന്ന് തെറ്റിദ്ധരിച്ചവർ ആയിരിക്കും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ്
അതിന്റെ കാരണവും.

![cropped-Kaviyoor-Ponnamma1.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/05/cropped-Kaviyoor-Ponnamma1.jpg?resize=640%2C853&ssl=1)

എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. മമ്മൂട്ടി
ചിത്രമായ മാമാങ്കത്തിൽ ആണ് കവിയൂർ പൊന്നമ്മ ഏറ്റവും ഒടുവിലായി അഭിനയിച്ചിരിക്കുന്നത്.
എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ്
പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഒരു സൂപ്പർഹിറ്റ് ചിത്രത്തിൽ താൻ
മമ്മൂട്ടിയുടെ ‘അമ്മ വേഷം ചെയ്തപ്പോൾ ഇനി അങ്ങനെയുള്ള വേഷങ്ങൾ ചെയ്യരുത് എന്ന് പറഞ്ഞു
തനിക്ക് ഒരുപാട് കത്തുകൾ വന്നിരുന്നു എന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്. താരത്തിന്റെ
വാക്കുകൾ ഇങ്ങനെ, മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമാണ് സുകൃതം. സുകൃതത്തിൽ ഞാൻ മമ്മൂട്ടിയുടെ‘
അമ്മ വേഷമാണ് ചെയ്തിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/kaviyoor-ponnamma-.
jpg?resize=1200%2C628&ssl=1)

എന്നാൽ ചിത്രം ഇറങ്ങി കഴിഞ്ഞപ്പോൾ ഇത്തരം കഥാപാത്രങ്ങൾ ഇനി ചെയ്യരുത് എന്ന് പറഞ്ഞു 
എനിക്ക് ഒരുപാട് കത്തുകൾ വന്നിരുന്നു. കാരണം ആളുകൾക്ക് ഞാൻ സ്നേഹം നിറഞ്ഞു തുളുമ്പുള്ള‘
അമ്മ വേഷം ചെയ്യുന്നത് കാണാൻ ആണ് ഇഷ്ട്ടം എന്ന് തോന്നുന്നു. നെഗറ്റീവ് കഥാപാത്രങ്ങൾ
ഞാൻ ചെയ്യുന്നത് അവർക്ക് ഇഷ്ട്ടം അല്ലായിരിക്കും. അത് കൊണ്ടാണ് അങ്ങനെ ഒരു സംഭവം തന്റെ
കരിയറിൽ ഉണ്ടായത്. എന്നാൽ അതിനു ശേഷവും ഞാൻ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിരുന്നു. എന്നാൽ
അന്നൊന്നും ആളുകൾ ഇങ്ങനെ കത്ത് എഴുതിയിട്ടില്ല. ബ്ലഡ് കാൻസർ വന്നു അതിനോട് പോരാടുന്ന
നായകനെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം വലിയ വിജയം ആയിരുന്നു.

 
