# ആ സമയത്ത് വളരെ വിഷമത്തോടെയായിരുന്നു മമ്മൂക്ക ഷൂട്ടിങ്ങിന് പോലും പോയിക്കൊണ്ടിരുന്നത്

- Link: https://ml.b4blaze.com/film-news/kavya-about-mammootty
- Published: 2023-10-15T09:56:28+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇതിനോടക്ക്
മലയാള സിനിമയിലെ സൂപ്പർസ്റ്റാർ എന്ന പദവിയും നേടിയെടുത്തിരുന്നു. സൗഹൃദങ്ങൾക്ക് എന്നും
വില നൽകുന്ന താരമാണ് മമ്മൂട്ടി. അത്തരത്തിൽ നടൻ  ദിലീപുമായി വളരെ അടുത്ത സൗഹൃദമാണ് 
മമ്മൂട്ടിക്ക് ഉള്ളത് എന്ന് പലപ്പോഴും ആരാധകർ തന്നെ  മനസ്സിലാക്കിയ കാര്യമാണ്. ഇരുവരും
ഒന്നിച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മാത്രവുമല്ല, പൊതുവേദികളിൽ പലപ്പോഴും ഇരുവരും
ഒന്നിച്ചെത്താറുണ്ടായിരുന്നു.  ദിലീപ് കാവ്യ വിവാഹത്തിൽ പോലും മമ്മൂട്ടി പങ്കെടുത്തത്
ഏറെ വാർത്തകൾക്ക് വഴി ഒരുക്കിയിരുന്നു. എന്നാൽ തന്റെ ഇമേജിനെ കുറിച്ച് ചിന്തിക്കാതെയാണ്
മമ്മൂട്ടി ആ വിവാഹത്തിൽ പങ്കെടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dileep3.jpeg?resize
=1440%2C1440&ssl=1)

എന്നാൽ ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിൽ പങ്കെടുത്തത് കൊണ്ട് മമ്മൂട്ടിക്ക് എതിരെയും
സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മമ്മൂട്ടി അതൊന്നും കാര്യമാക്കിയിരുന്നില്ല.
എന്നാൽ ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള സംഭവങ്ങൾ കാവ്യ
പറഞ്ഞിരുന്നു. ദിലീപേട്ടനെ അനുജനെ പോലെയാണ് മമ്മൂക്ക കണ്ടിരുന്നത്. അത് കൊണ്ട് തന്നെ
ദിലീപേട്ടന്റെ പോലീസ് അറസ്റ്റ് ചെയ്തത് മമ്മൂക്കയ്ക്ക് വലിയ ആഘാതം ഉണ്ടാക്കിയിരുന്നു.
ആ ദിവസം മമ്മൂക്ക വീട്ടിൽ ഇരുന്നു വിങ്ങി പൊട്ടിയെന്നു സുൽഫത്ത് ഇത്തയാണ് തന്നോട് പറഞ്ഞത്
എന്നും കാവ്യ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mammootty5.jpg?resize
=1080%2C1350&ssl=1)

ദിലീപേട്ടൻ ജയിലിൽ കിടന്ന സമയത്ത് വളരെ വിഷണ്ണനായി ആയി മമ്മൂക്ക ഷൂട്ടിങ്ങിന് പോലും
പോയിരുന്നത് എന്നും സുൽഫത്ത് ഇത്ത പറഞ്ഞു. ദിലീപേട്ടൻ അങ്ങനെ ഒരു കുറ്റം ചെയ്തു എന്ന്
മമ്മൂക്ക വിശ്വസിച്ചിരുന്നില്ല. ദിലീപേട്ടൻ ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ മമ്മൂക്ക മീനൂട്ടിയെ
പതിവായി വിളിക്കുമായിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്നത് ഒന്നും മോൾ ശ്രദ്ധിക്കേണ്ട എന്നും
മോൾ പഠനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി ഇപ്പോൾ എന്നുമൊക്കെ പറഞ്ഞു മമ്മൂക്ക മീനൂട്ടിയെ
ആശ്വസിപ്പിക്കുമായിരുന്നു എന്നുമാണ് കാവ്യ മാധവൻ പറഞ്ഞത്.
