# പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകള്‍!!! പിറന്നാള്‍ ആഘോഷമാക്കി കാവ്യ

- Link: https://ml.b4blaze.com/film-news/kavya-birthday-wishes-to-meenakshi
- Published: 2024-03-23T17:17:06+05:30
- Author: Anu

മലയാളത്തിലെ ആരാധകരേറെയുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സിനിമാ താരമല്ലെങ്കിലും
ആരാധകര്‍ക്ക് പ്രിയപ്പെട്ടയാളാണ് മീനൂട്ടി. വിശേഷങ്ങളറിയാനും ആരാധകര്‍ കാത്തിരിപ്പിലാണ്.
ഇപ്പോഴിതാ മീനൂട്ടിയുടെ പിറന്നാള്‍ സന്തോഷമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. മീനൂട്ടിയ്ക്ക്
പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് കാവ്യാ മാധവന്‍.

ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്
കാവ്യ. ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകള്‍ നേരുന്നു’, എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം
കാവ്യാ മാധവന്‍
 കുറിച്ചത്.  മീനാക്ഷി സഹോദരി മഹാലക്ഷ്മിയെ കൊഞ്ചിയ്ക്കുന്ന ചിത്രങ്ങളും
കാവ്യ പങ്കിട്ടിട്ടുണ്ട്. മീനാക്ഷിയുടെ 24-ാം ജന്മദിനമാണ്. ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ
മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ്
മകള്‍ക്ക് താല്‍പര്യമെന്ന് ദിലീപ് മുന്‍പ് വ്യക്തമാക്കിയിരുന്നു.  ദിലീപു കാവ്യയും 
വിവാഹിതരായ ശേഷം മീനാക്ഷിയെ സ്വന്തം മകളെപ്പോലെയാണ് കാവ്യാ മാധവന്‍ ചേര്‍ത്തുപിടിക്കുന്നത്.
സന്തോഷകരമായ നിമിഷങ്ങള്‍ മീനാക്ഷിയോടൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങള്‍ കാവ്യ സമൂഹ മാധ്യമങ്ങളില്‍
പങ്കുവയ്ക്കാറുണ്ട്. മീനാക്ഷിയും കാവ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ ആണ് പങ്കിടാറുണ്ട്.
മഹാലക്ഷ്മി എത്തിയ ശേഷവും കുഞ്ഞനുജത്തിയെ കൊഞ്ചിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
മീനാക്ഷിയുടെ പിറന്നാള്‍ ദിവസം അനുജത്തി മഹാലക്ഷ്മിയെ കെട്ടിപ്പിടിച്ചിരിക്കുന്ന മീനാക്ഷിയുടെ
ഒരുപിടി ചിത്രങ്ങളാണ് കാവ്യാ മാധവന്‍ പിറന്നാള്‍ ആശംസയോടൊപ്പം പങ്കുവച്ചിരിക്കുന്നത്.
