# സ്‌റ്റൈലിഷ് ലുക്കില്‍ കാവ്യാ മാധവന്‍!!! അഭിനയത്തിലേക്ക് തിരിച്ചുവരുന്നു?

- Link: https://ml.b4blaze.com/film-news/kavya-madhavan-new-look-viral
- Published: 2022-09-02T15:55:23+05:30
- Author: Anu

ബാലതാരമായെതത്തി നായികയായി മലയാളി മനസ്സില്‍ കുടിയേറിയ നടിയാണ് കാവ്യാ മാധവന്‍. ദിലീപുമായുള്ള
വിവാഹത്തോടെയാണ് കാവ്യ അഭിനയത്തില്‍ നിന്നും മാറിനിന്നത്. ഇപ്പോഴിതാ കാവ്യ അഭിനയത്തിലേക്ക്
തിരിച്ചെത്തുകയാണോ എന്നാണ് സോഷ്യല്‍ ലോകം ഒന്നടങ്കം ചോദിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലുള്ള
കാവ്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇതാണ് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരവിനൊരുങ്ങുകയാണോ
എന്ന് ആരാധകര്‍ ചോദിക്കുന്നത്.

കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് മോഡേണ്‍ ലുക്കിലുള്ള കാവ്യയുടെ ചിത്രങ്ങളാണ് വൈറലായത്.
പതിവ് തെറ്റിക്കാതെ ചിരിച്ച മുഖവുമായാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ചെന്നൈ നെയ്ല്‍ ആര്‍ടിസ്റ്ററിയില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോയാണ് വൈറലായി മാറിയിരിക്കുന്നത്.
ഫാന്‍സ് പേജുകളിലൂടെയായാണ് ഫോട്ടോ പ്രചരിച്ചത്. സോഷ്യല്‍മീഡിയയില്‍ കാവ്യ മാധവന്‍ സജീവമല്ലെങ്കിലും
വിശേഷങ്ങളെല്ലാം തന്നെ ആരാധകരിലേക്ക് എത്താറുണ്ട്.

ദിലീപുമായുള്ള വിവാഹ ശേഷം ആണ് കാവ്യ അഭിനയത്തില്‍ നിന്നും മാറിനിന്നത്. മകള്‍ മഹാലക്ഷ്മി
കൂടി എത്തിയതോടെ താരം കുടുംബത്തിലെ തിരക്കുകളിലേക്ക് ഒതുങ്ങി.
  അഭിനയിക്കുന്നതിനെക്കുറിച്ച്
കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ദിലീപ്
പറഞ്ഞിരുന്നു. താന്‍ കുടുംബജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇപ്പോള്‍ അഭിനയത്തെക്കുറിച്ചൊന്നും
ആലോചിക്കുന്നില്ലെന്നമാണ് കാവ്യയും പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാലക്ഷ്മിയും
ഒത്തുന്ന ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.
