# ‘ഒരു കുഞ്ഞിനെ ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു’; ആദ്യമൊക്കെ തലയണ എടുത്തു വയറില്‍ വെച്ചു നടക്കുമായിരുന്നു!

- Link: https://ml.b4blaze.com/film-news/kavya-madhavan-old-interview
- Published: 2021-10-04T19:26:25+05:30
- Author: Rahul

മലയാളികളുടെ എക്കാലത്തെയും ശാലീന സുന്ദരിയാണ് കാവ്യാമാധവൻ. ഇത്രയും ഭംഗിയുള്ള നായികാ
മലയാള സിനിമയിൽ വേറെയില്ല എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല. എന്നാൽ ഇടക്കാലത്ത്
വെച്ച് ദിലീപിനെ താരം വിവാഹം ചെയ്തതും മറ്റും താരത്തിന്റെ ആരാധക പിന്തുണയ്ക്ക് ചെറിയ
കോട്ടം സംഭവിച്ചെങ്കിലും ഇപ്പോഴും കാവ്യയെ മലയാളികൾക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ 
താരത്തിന്റെ പഴയ അഭിമുഖങ്ങളും മറ്റും കുത്തിപ്പൊക്കി കൊണ്ട് വരിക എന്നതാണ് ആരാധകരുടെ
ഇപ്പോഴത്തെ പ്രധാന പരിപാടി.അത്തരത്തിലുള്ള കാവ്യയുടെ ഒരു പഴയകാല അഭിമുഖമാണ് വൈറൽ ആയിരിയ്ക്കുന്നത്.
വിവാഹത്തെ കുറിച്ചും കുഞ്ഞുങ്ങളെ കുറിച്ചുമാണ് താരം അഭിമുഖത്തിൽ പറയുന്നത്. “വിവാഹം
എന്ന് പറയുന്നത് ഒരു ലോട്ടറി പോലെയാണെന്ന് നടി പറഞ്ഞിരുന്നു. സിനിമയില്‍ നിന്നുള്ള 
വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കാതിരിക്കാന്‍ വേണ്ടിയാണ് , ബിസിനസ് ആരംഭിച്ചത്
നടി പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് നല്ല പേടിയുണ്ട്. എന്നാല്‍
കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ആ സമയത്തെല്ലാം ഒരു 
കുഞ്ഞിനെ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു.ഒരു ദിവസം ഒരാള്‍ കഥ പറയാന്‍ വരാമെന്ന് പറഞ്ഞിരുന്നു.
ആള്‍ക്ക് ഒരു മകളുണ്ട്. ഞാന്‍ പറഞ്ഞു മകളെ കൊണ്ടുവന്നാല്‍ മാത്രം കഥ കേള്‍ക്കാം എന്ന്.
അങ്ങനെ ആ സുഹൃത്ത് കുഞ്ഞിനേയും കൊണ്ട് വന്നു . ഒരു കുഞ്ഞിനെ ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു.
പിന്നെ കുഞ്ഞിന്റെ പുറകെ തന്നെയായിരുന്നു. അന്ന് ഫുള്‍ ഞാന്‍ കുഞ്ഞിനെ കളിപ്പിച്ച് 
നടന്നു. ചെറുപ്പം തൊട്ട് എനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്. ആദ്യമൊക്കെ തലയണ എടുത്തു
വയറില്‍ വെച്ചു നടക്കുമായിരുന്നു, അത് കാണുമ്പോള്‍ മറ്റുള്ളവര്‍ വഴക്കു പറഞ്ഞിട്ടും
ഉണ്ട്. അമ്മയുടെ അടുത്തു ഞാന്‍ പറഞ്ഞിട്ടുണ്ട് കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടിയിരുന്നെങ്കില്‍
നന്നായിരുന്നു എന്ന്.” കാവ്യയുടെ ഈ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്.
