# ജഗതിക്കൊപ്പം നിൽക്കുന്ന കുഞ്ഞു കാവ്യ !! ചിത്രം വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/kavya-madhavan-with-jagathy-photo-viral
- Published: 2020-05-04T11:38:32+05:30
- Author: Rahul

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് ജഗതി ശ്രീകുമാറും കാവ്യയും. കാറപകടത്തെ തുടർന്ന്
അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് ജഗതി, ഒരുകാലത്ത് നമ്മളെ കുടുകുടാ ചിരിപ്പിച്ച
അമ്പിളി ചേട്ടനെ ഒരു കാലത്തും നമുക്ക് മറക്കുവാൻ സാധിക്കില്ല, അതുപോലെ തന്നെ പ്രേക്ഷകർക്ക്
ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ, ബാല താരമായി എത്തിയ കാവ്യാ പിന്നീട് നായികയായി
മാറുകയായിരുന്നു, ദിലീപുമായിട്ടുള്ള വിവാഹ ശേഷം കാവ്യാ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്,
എന്നാൽ സോഷ്യൽ മീഡിയിൽ താരം വളരെ ആക്റ്റീവ് ആണ്, താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ
പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.

⌊kavya jagathi⌉⌊kavya jagathi⌉ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ കൂടെ കാവ്യ നില്‍ക്കുന്ന
ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജഗതിക്കൊപ്പെം നില്‍ക്കുന്ന കുഞ്ഞുകാവ്യയുടെ
ചിത്രമാണ് വൈറലാകുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും
താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഒട്ടനവധി ആരാധകരുണ്ട്.

⌊KAVYA MADHAVAN⌉⌊KAVYA MADHAVAN⌉മകള്‍ മഹാലക്ഷ്മിയുടെ ജനനത്തിന് ശേഷം തിരക്കിലാണ് 
താരം. അപകടത്തെ തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ജഗതി
ശ്രീകുമാര്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പരസ്യത്തിലൂടെ തിരിച്ചെത്തിയിരുന്നു.പൂര്‍ണമായും
അഭിനയത്തിലേക്ക് തിരിച്ചത്തിയില്ലെങ്കിലും മലയാളി പ്രേക്ഷകമനസില്‍ ആ വിഗ്രഹത്തിന് ഒരു
കോട്ടവും തട്ടിയിട്ടില്ല.
