# ആന ഒന്ന് മെലിഞ്ഞപ്പോൾ തൊഴുത്തിൽ കെട്ടാൻ പോയവരൊക്കെ ഇങ്ങു പോരെ

- Link: https://ml.b4blaze.com/film-news/kavya-old-interview-2
- Published: 2023-08-01T08:12:00+05:30
- Author: Devika

കഴിഞ്ഞ മൂന്ന് നാല് വർഷങ്ങൾ കൊണ്ട് പറയത്തക്ക മികച്ച ചിത്രങ്ങൾ ഒന്നും ദിലീപിന്റേതായി
പുറത്ത് വന്നിരുന്നില്ല. ഇതിനു കാരണം ദിലീപിന്റെ പേരിൽ പുറത്ത് വന്ന ചില വിമർശനങ്ങൾ
ആയിരുന്നു. നിരവധി പേരാണ് ഈ വിഷയത്തിൽ ദിലീപിനെതിരെ രംഗത്ത് വന്നത്. വലിയ ആരാധക പിന്തുണ
ഉണ്ടായിരുന്ന നടൻ ആയിരുന്നു ദിലീപ്. എന്നാൽ ഈ വിഷയത്തോടെ ആരാധകരിൽ പലരും ദിലീപിനെതിരെ
തിരിഞ്ഞു എന്ന് മാത്രമല്ല, ദിലീപ് ചിത്രങ്ങൾക്ക് വലിയ രീതിയിൽ ഉള്ള ഡീഗ്രേഡിങ് ആണ് 
ഇവർ നടത്തിയതും. ഇതോടെ പുറത്തിറങ്ങിയ ദിലീപ് ചിത്രങ്ങൾ പോലും വേണ്ടത്ര വിജയമാകാതെ പോകുകയായിരുന്നു.
വിരലിൽ എണ്ണാവുന്ന ദിലീപ് ചിത്രങ്ങൾ മാത്രമാണ് ഈ കാലയളവിനുള്ളിൽ പുറത്തിറങ്ങിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dileep3.webp?resize
=1280%2C720&ssl=1)

എന്നാൽ ഇപ്പോൾ വോയിസ് ഓഫ് സത്യനാഥൻ ഈ കാര്യങ്ങൾ ഒക്കെ തിരുത്തി കുറിക്കുകയാണ്. കഴിഞ്ഞ
ദിവസം പുറത്ത് ഇറങ്ങിയ ചിത്രം ആദ്യ ദിവസം മുതൽ ഹൗസ് ഫുൾ ഷോയോടുകൂടി ഉള്ള പ്രദർശനങ്ങൾ
ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് ശേഷം ദിലീപ് എന്ന നടന്റെ ശക്തമായ
തിരിച്ച് വരവ് ആണ് ചിത്രത്തിൽ കൂടി പ്രേക്ഷകർ  കാണുന്നത്. കുടുംബ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച
തരത്തിൽ ഉള്ള ഒരു ചിത്രവുമായാണ് റാഫി-ദിലീപ് വിജയ കൂട്ടുകെട്ട് ഈ തവണ വന്നിരിക്കുന്നത്.
വർഷങ്ങൾ കൊണ്ട് ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എല്ലാം വളരെ മികച്ചവ ആണ്. അത്
തന്നെയാണ് സത്യനാഥൻ കാണാൻ പ്രേക്ഷകർക്ക് ഇത്രയേറെ ആകാംഷ ഉണ്ടായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dileep3-2.jpg?resize
=1248%2C650&ssl=1)

സിനിമയുടെ ക്വാളിറ്റിയുടെ കാര്യത്തിൽ മലയാള സിനിമ കടുത്ത ദാരിദ്രം അനുഭവിക്കുന്ന ഈ 
സമയത്ത് ആണ് സത്യനാഥന്റെ വരവ്. ഇപ്പോൾ കുറച്ച് നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ കാവ്യ
പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇപ്പോൾ തങ്ങൾ ചില
മോശം സാഹചര്യത്തിൽ കൂടി കടന്നു പോകുകയാണ് എങ്കിലും ഉടൻ തന്നെ നടൻ ദിലീപിന്റെ ശക്തമായ
തിരിച്ച് വരവ് ഉണ്ടാകും എന്നാണ് ആ അഭിമുഖത്തിൽ കാവ്യ പറഞ്ഞത്. എന്നാൽ കാവ്യയുടെ ആ വാക്കുകൾ
ഇപ്പോൾ സത്യമായിരിക്കുകയാണ് എന്നാണ് ആരാധകരും പറയുന്നത്. എന്തായാലും മികച്ച ഒരു തിരിച്ച്
വരവ് ആണ് ദിലീപ് എന്ന നടന് ലഭിച്ചിരിക്കുന്നത്.
