# കാവ്യയുടെ വിവാഹദിവസം അയാള്‍ ഒരു ഭ്രാന്തനെ പോലെയായിരുന്നു

- Link: https://ml.b4blaze.com/film-news/kavyamadhavan-fan-mad
- Published: 2021-10-05T17:58:51+05:30
- Author: Rahul

വിടര്‍ന്ന കണ്ണുകളും, ശാലീന സൗന്ദര്യവുമായി സിനിമയിലേക്ക് എത്തിയ നടിയാണ് കാവ്യാമാധവന്‍.
ഇരുകൈയ്യും നീട്ടിയാണ് കാവ്യയെ മലയാളികള്‍ സ്വീകരിച്ചത്. നടന്‍ ദിലീപുമായുള്ള വിവാഹത്തിന്
ശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് നടി. ഇപ്പോള്‍ നല്ലൊരു
കുടുംബിനിയായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്.

 ഇപ്പോഴിതാ, കാവ്യയെ വിവാഹം കഴിക്കാന്‍ വേണ്ടി മാത്രം ജീവിച്ച ഒരു ആരാധകന്റെ കഥയാണ്
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാവ്യാപ്രകാശന്‍ എന്ന് പേരുള്ള ഒരു ആരാധകന്‍ കാവ്യയോടുള്ള
അടങ്ങാത്ത അരാധനയും അവരെ സ്വന്തമാക്കാന്‍ പ്രകാശന്‍ കാത്തിരുന്ന കഥയും നാട്ടുകാര്‍ 
തന്നെയാണ് വിശദീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ ഏഴോത്ത് സ്വദേശിയായ ഇദ്ദേഹത്തെ കാവ്യാ
പ്രകാശന്‍ എന്ന് പറഞ്ഞാല്‍ മാത്രമേ ഇദ്ദേഹത്തെ നാട്ടില്‍ അറിയുകയുള്ളൂ. അത്രയും ഇഷ്ടമായിരുന്നു
കാവ്യ മാധവനോട് പ്രകാശന്. കാവ്യാ മാധവനെ ഞാന്‍ വിവാഹം കഴിക്കും എന്നാണ് പറഞ്ഞു നടന്നിരുന്നത്.
അതിനായി ഒരുപാട് ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും പ്രകാശന്‍ നടത്തിയിരുന്നു.

 കാവ്യയുടെയും പ്രകാശന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുന്‍പിലത്തെ മുറിയില്‍
തന്നെ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. പലരും പ്രകാശനെ കളിയാക്കി. പക്ഷെ, പ്രകാശന്റെ 
പ്രണയത്തില്‍ കുറവൊന്നും വന്നില്ല. കാവ്യയുടെ ആദ്യവിവാഹത്തിന്റെ അന്ന് വല്ലാത്ത വിഷമത്തിലായിരുന്നു
പ്രകാശന്‍. പിന്നീട്, ദിലീപുമായി രണ്ടാം വിവാഹം നടന്നപ്പോഴും മുടിയൊക്കെ മുറിച്ച് ആകെ
നിരാശയിലായി. ഒരു താരം ഭ്രാന്തന്‍ അവസ്ഥയില്‍ ആയിരുന്നു അന്ന് പ്രകാശനെന്നാണ് നാട്ടുകാര്‍
പറയുന്നത്.
