# കയാദു ലോഹർ നിവിൻ പോളിയുടെ നായികയാവുന്നു

- Link: https://ml.b4blaze.com/film-news/kayadu-lohar-nivins-heroine
- Published: 2022-11-09T11:40:12+05:30
- Author: Ajay

വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക്
ഏറെ പരിചിതയായ നടിയാണ് തെന്നിന്ത്യൻ താരമായ കയാദു ലോഹർ. ചിത്രത്തിലെ അഭിനയത്തിന് ഏറെ
പ്രശംസിക്കപ്പെട്ട താരം കൂടിയാണ് കയാദു. ഇപ്പോഴിതാ താരം വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.
നിവിൻ പോളിയുടെ നായികയായിട്ടാണ് ഇത്തവണ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kayadu.jpg?resize
=1280%2C720&ssl=1)

വിനയ് ഗോവിന്ദ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കയാദു
ലോഹർ നായികയായി അഭിനയിക്കുന്നത്.സിനിമയുടെ ചിത്രീകരണം അടുത്തിടെ മണാലിയിൽ ആരംഭിച്ചിരുന്നു.
കിളി പോയി, കോഹിനൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്
താരം. ഇതൊരു കോമഡി സിനിമയാണത്രെ.വിവേക് രഞ്ജിത്താണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kayadu-2.jpg?resize
=1280%2C720&ssl=1)

നിഖില വിമൽ,കൃഷ്ണ ശങ്കർ , വിനയ് ഫോർട്ട്,നമിത കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റപ്രധാന
താരങ്ങൾ. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്‌ചേഴ്‌സും ചേർന്നാണ് താരം നിർമ്മിക്കുന്നത്.
പ്രദീഷ് എം.വർമ്മ ഛായാഗ്രഹണം നിർവഹിക്കുമ്പോളോൾ അർജുെബൻ എഡിറ്റിങ് നിർവഹിക്കുന്നു. 
രാഹുൽ രാജ് സംഗീതം നൽകുന്ന ചിത്ത്രിലെ വരികൾ രചിക്കുന്നത് ഹരിനാരായണൻ ബി കെ,മനു മഞ്ജിത്ത്
എന്നിവരാണ്
