# ‘കായ്‌പോള’; കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഓര്‍മ്മിപ്പിച്ച് പുതിയ പോസ്റ്റര്‍

- Link: https://ml.b4blaze.com/film-news/kaypola-new-film-poster-released
- Published: 2022-11-25T21:30:11+05:30
- Author: Gargi

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന 
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. മലയാളികള്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ട
ഒരുപിടി കുടുംബ ചിത്രങ്ങള്‍ക്കിടയില്‍ കുടുബ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ കഥ ഓര്‍മ്മ
പെടുത്തുന്ന രീതിയില്‍ ആണ് പുതിയ പോസ്റ്റര്‍. വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന
ചിത്രം വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മ്മിക്കുന്നത്. വീല്‍ചെയര്‍
ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kaypola-3.jpeg?resize
=1280%2C640&ssl=1)

പോസ്റ്ററില്‍ ചിത്രത്തിലെ കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകന്‍ എബി കുരുവിളയുടെയും
അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ സന്തോഷത്തെ പങ്കുവയ്ക്കുന്ന രീതിയിലാണ് പോസ്റ്റര്‍
ഡിസൈന്‍ ചെയ്തിരിക്കുന്നതു. ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍
സുദര്‍ശനും ആണ് വേഷമിടുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ്
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണയാണ് ചിത്രത്തിലെ നായിക. കൂടാതെ
കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു,
മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kaypola-2.jpg?resize
=700%2C400&ssl=1)

മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിന്‍ കണ്ണംകാട്ട്, വിനായക്
ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം:
ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍: അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍
പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ കുമാരന്‍, കോസ്റ്റ്യൂം:
ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപാറ, അസ്സോസിയേറ്റ്
ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, പി.ആര്‍.ഒ : പി. ശിവപ്രസാദ്, ഡിസൈന്‍: ആനന്ദ്
രാജേന്ദ്രന്‍, സ്റ്റില്‍സ്: അനു പള്ളിച്ചല്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
