# ദസറയുടെ വിജയത്തിൽ കിടലൻ നൃത്തച്ചുവടുകളുമായി വെണ്ണല!!

- Link: https://ml.b4blaze.com/film-news/keerthi-suresh-dance-trending
- Published: 2023-04-05T09:30:21+05:30
- Author: Ajay

കീർത്തി സുരേഷും നായിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ദസറ. സിനിമ ബ്ലോക്ക്
ബെസ്റ്റർ ഹിറ്റായി മാറികൊണ്ടിരിക്കുകയാണ്. നിർമ്മാതാക്കൾ നൽകുന്ന കണക്കനുസരിച്ച് ആദ്യ
അഞ്ച് ദിനങ്ങളിൽ നിന്ന് ദസറ നേടിയ ആഗോള ഗ്രോസ് 92 കോടിയാണ്. അതായത് സിനിമ നൂറുകോടിയിലോക്ക്
എത്താൻ അധികം താമസമില്ല എന്ന് സാരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/dasara1.jpg?resize
=1200%2C628&ssl=1)

സിനിമയുടെ വൻ വിജയത്തിൽ ചിത്രത്തിലെ നായിക കീർത്തി സുരേഷിന്‌റെ കിടലൻ നൃത്തച്ചുവടുകൾ
വൈറലായി മാറിയിരിക്കുകയാണ്. വെണ്ണല എന്ന കഥാപാത്രം വിവാഹവേഷത്തിൽ ആടിതിമർക്കുന്ന വീഡിയോ
സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.ഡപ്പാൻകൂത്ത് താളത്തിനെപ്പമാണ്
 കീർത്തി സുരേഷ് ചുവടുകളുമായി
എത്തിയിരിക്കുന്നത്.

 ശ്രീകാന്ത് ഒഡേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.സിങ്കരേണി കൽക്കരി ഖനികളുടെ
പശ്ചാത്തലത്തിൽ എത്തിയ സിനിമയിൽ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും‘
ദസറ’യിൽ വേഷമിടുന്നുണ്ട്.സത്യൻ സൂര്യൻ ഐഎസ്‌സി് ഛായാഗ്രാഹണവും നവീൻ നൂലി ചിത്രസംയോജനം
നിർവഹിക്കുന്നു.65 കോടി ബജറ്റിലെത്തിയ ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. അവിനാശ്
കൊല്ലയാണ് ചിത്രത്തിന്റെ ആർട്. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്ണ പി എന്നിവർ 
ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തുക്കളാണ്.

>  
> View this post on Instagram
>  
> [A post shared by Keerthy Suresh (@keerthysureshofficial)](https://www.instagram.com/reel/Cqm0mElp3Ic/?utm_source=ig_embed&utm_campaign=loading)
