# കീർത്തി സുരേഷ് വിവാഹിതയാകുന്നു !! വരൻ പ്രമുഖ വ്യവസായി

- Link: https://ml.b4blaze.com/film-news/keerthi-suresh-going-to-married
- Published: 2020-04-03T14:44:14+05:30
- Author: Rahul

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്, മലയാളത്തിൽ
അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു,
മഹാ നടി എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും 
കീർത്തിയെ തേടി എത്തി. മലയാള സിനിമ നടി മേനകയുടെയും സംവിധായകൻ സുരേഷിന്റെയും മകളാണ്
കീർത്തി.

![keerthi suresh new movie pic](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/keerthi-suresh-new-movie-pic.jpg?resize=598%2C543&ssl=1)

കീർത്തി ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ആണ് നേടിയത്, മോഹലാലിനൊപ്പം
അഭിനയിച്ച മരക്കാർ റിലീസിന് തീരുമാനിച്ച സമയത്തതാണ് കൊറോണ എത്തിയത് അതുമൂലം റിലീസ് 
മാറ്റി വെച്ചിരിക്കുകയാണ്, ഇപ്പോൾ പുറത്ത് വരുന്ന വാർത്ത കീർത്തി വിവാഹിതയാകുവാൻ പോകുന്നു
എന്നതാണ്.

![keerthi-suresh-new-movie](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/keerthi-suresh-new-movie.jpg?resize=960%2C497&ssl=1)

അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച്‌ ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയതായുള്ള
റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി രജനികാന്ത്
ചിത്രമായ ‘അണ്ണാത്തെ’യിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം
നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്.കോവിഡ് 19 പ്രതിസന്ധിയെ
തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
