# നല്ല പ്രതിഫലം വാങ്ങുന്ന നടി ആയിട്ടും കയ്യിലുളളത് പൊട്ടിയ മൊബൈലോ! കീർത്തി സുരേഷിന്റെ ചിത്രങ്ങൾ വൈറൽ 

- Link: https://ml.b4blaze.com/film-news/keerthi-suresh-video-and-photo-in-social-media-viral
- Published: 2024-04-30T14:09:16+05:30
- Author: Suji

നടി കീർത്തി സുരേഷ്  തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ്ഇപ്പോൾ  സോഷ്യൽ
മീഡിയയിൽ വൈറലാകുന്നത്. അന്താരാഷ്ട്ര ഡാൻസ് ദിനത്തോട് അനുബന്ധിച്ചുള്ള വീഡിയോ ആണ് നടി
പങ്കുവെച്ചത്. എല്ലാ ദിവസവും ചെയ്യുന്നതാണ്. പക്ഷെ ഇന്ന് കുറച്ചു കൂടി വ്യക്തമായി ചെയ്യുന്നു
എന്ന ക്യാപ്ഷൻ നൽകികൊണ്ട് ആണ് കീർത്തി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ കൈയ്യില്‍
ഇരിക്കുന്നത് സ്‌ക്രീന്‍ പൊട്ടിയ മൊബൈല്‍ ആണോ എന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/kee1.jpg?resize=
595%2C338&ssl=1)

എന്നാല്‍ ഫോണ്‍ പൊട്ടിയതല്ല, ഫോണ്‍ കവറിന്റെ ഡിസൈന്‍ അങ്ങനെ ആണെന്നാണ് മറ്റൊരു ആരാധകന്‍
പറയുന്നത്, എന്നാൽ ചിലർ പറയുന്നത് ഫോട്ടോ എടുത്തപ്പോള്‍ അങ്ങനെ സംഭവിച്ചതാണ് എന്നാണ്,
എന്നാല്‍ ആരൊക്കെ ഫോട്ടോ സൂം ചെയ്ത് നോക്കിയവരുണ്ട് എന്നാണ്  ഒരാള്‍ കമെന്റിലൂടെ  ചോദിക്കുന്നത്.
എന്നാൽ പക്ഷെ ചിലര്‍ ഡാന്‍സ് ക്ലബില്‍ നിന്നുള്ള കീർത്തി സുരേഷിന്റെ ഫോട്ടോസിന് വിമര്‍ശനം
ഉന്നയിക്കുന്നുമുണ്ട്. നിഷ്‌കളങ്കയായ കീര്‍ത്തി സുരേഷിനെ  നഷ്ടപ്പെട്ടുവെന്നാണ് ഇക്കൂട്ടർ
പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/keerthi2.jpeg?resize
=640%2C800&ssl=1)

ബാലതാരമായി സിനിമയിലേക്കെത്തിയ കീര്‍ത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്നത് പൈലറ്റ്‌സ്
എന്ന ചിത്രത്തിലാണ്. പിന്നീട് അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളിലും
ബാലതാരമായി അഭിനയിച്ചു.തെന്നിന്ത്യൻ നടിമാരിൽ നല്ല പ്രതിഫലം വാങ്ങാറുള്ള നടി കൂടിയാണ്
കീർത്തി സുരേഷ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/keerthi1.jpeg?resize
=640%2C800&ssl=1)

 
