# എംജിയുടെ കാർ അടുത്ത വീട്ടിൽ നിന്ന് കത്തി! കടുത്ത ആശങ്ക പങ്കുവച്ച് നടി കീർത്തി പാണ്ഡ്യനും, പോസ്റ്റ് വൈറൽ

- Link: https://ml.b4blaze.com/film-news/keerthy-pandians-tweet-about-mg-ev-car-caught-fire-in-chenna
- Published: 2023-12-25T23:45:22+05:30
- Author: Gargi

തമിഴിലെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കീർത്തി പാണ്ഡ്യൻ. അടുത്തിടെ നടൻ ആശോക്
സെൽവനുമായുള്ള വിവാഹം നടന്നതോടെ നടി മലയാളികൾക്കും സുപരിചിതയായി. നിർമ്മാതാവും മുൻ 
നടനുമായ അരുൺ പാണ്ഡ്യൻറെ ഇളയ മകളാണ് കീർത്തി പാണ്ഡ്യൻ. ചില ചിത്രങ്ങളിൽ ഇവർ പ്രധാന 
നായിക വേഷത്തിൽ എത്തിയിരുന്നു. അൻപ് ഇറക്കിനായാൾ അടക്കമുള്ള ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട
വേഷത്തിലാണ് കീർത്തി എത്തിയത്. മലയാള ചിത്രം ഹെലൻറെ റീമേക്കായിരുന്നു ഈ ചിത്രം.

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ബ്ലൂ സ്റ്റാർ എന്ന ചിത്രത്തിൽ അശോക് സെൽവനും, കീർത്തിയും
ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ശന്താനു ഭാഗ്യരാജ്, പൃഥ്വി പാണ്ഡ്യരാജ് അടക്കം വമ്പൻ
താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 90 കളിലെ ചെന്നൈയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ്
വിവരങ്ങൾ. ഇതിന്റെ തന്റെ സമീപമുള്ള വീട്ടിൽ ഉണ്ടായ ദുരന്തം സാമൂഹിക മാധ്യമങ്ങളിലൂടെ
പങ്കുവെച്ചിരിക്കുകയാണ് കീർത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/keerthii.jpg?resize
=800%2C578&ssl=1)

ശരവണ കുമാർ എന്നയാൾ തൻറെ എംജി മോട്ടോർസിൻറെ ഇലക്ട്രിക് കാർ കത്തിയതുമായി ബന്ധപ്പെട്ട
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആറ് ആഴ്ച മുൻപ് വാങ്ങിയ എംജി സെഡ് എസ് ഇവി
കാറാണ് കത്തിയതെന്നാണ് ശരവണ കുമാർ പറഞ്ഞത്. അരമണിക്കൂർ കാർ നിന്ന് കത്തിയെന്നാണ് രവണ
കുമാർ പറയുന്നത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞിട്ടും സംഭവത്തിൽ എംജി ഒരു പ്രതികരണവും നടത്തിയില്ലെന്നാണ്
ശരവണ കുമാർ പറയുന്നു. വലിയ ഒരു ബ്രാൻഡ് ആയിട്ടും ഉപയോക്താവിന് ഒരു വിലയും നൽകുന്നില്ലെന്നാണ്
ശരവണ കുമാറിൻറെ ആരോപണം. കാർ കത്തുന്ന വീഡിയോ അടക്കം പങ്കുവയ്ക്കുകയും ചെയ്തു. കീർത്തി
പാണ്ഡ്യൻ ഈ എക്സ് പോസ്റ്റ് ഷെയർ ചെയ്ത് തൻറെ ആശങ്ക പങ്കുവയ്ക്കുകയായിരുന്നു. ഇതുപോലൊരു
ദുരന്തത്തെ നേരിടാനും പ്രതികരിക്കാനും നിങ്ങൾ ഉത്തരവാദികളായിരിക്കണം എന്ന് എംജി കമ്പനിയെയും
അതിൻറെ മേധാവികളെയും ടാഗ് ചെയ്ത് കീർത്തി ചോദിക്കുന്നുണ്ട്.
