# അച്ഛന്‍ നിര്‍മ്മിച്ച സിനിമയില്‍ മകള്‍ നായിക!.. എല്ലാം സംഭവിച്ചു പോയതാണെന്ന് കീര്‍ത്തി സുരേഷ്!

- Link: https://ml.b4blaze.com/film-news/keerthy-suresh-about-revathy-kalamandhir-vaashi-movie
- Published: 2022-06-18T13:31:20+05:30
- Author: Sreekumar

കീര്‍ത്തി സുരേഷും ടോവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമയാണ്
വാശി. കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ
വിജയമാക്കുന്നതില്‍ സിനിമ കണ്ട പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ടോവിനോയും രംഗത്ത് 
എത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vaashi-4.jpg?resize
=1280%2C720&ssl=1)

രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍.. ഇപ്പോഴിതാ തന്റെ കുടുംബം
തന്നെ നിര്‍മ്മിച്ച സിനിമയില്‍ നായികയായി എത്തിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ 
കീര്‍ത്തി സുരേഷിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇങ്ങനെ ഒരു സംഭവം ഒരുപാട് നാളായി
ആഗ്രഹിച്ചിരുന്നു എങ്കിലും ഇത് സംഭവിച്ചുപോയതാണെന്നാണ് കീര്‍ത്തി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/keerthy-1.jpg?resize
=1280%2C720&ssl=1)

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് രേവതി കലാമന്ദിര്‍ മലയാള സിനിമയിലേക്ക് പുതിയൊരു സിനിമയുടെ
നിര്‍മ്മാതാക്കളായി തിരിച്ചെത്തുന്നത്. ഇതേ കുറിച്ച് കീര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു ചേച്ചിയും ഞാനും അച്ഛനും അമ്മയും ഒന്നിച്ചൊരു 
സിനിമ പിടിക്കണം എന്നത്. പക്ഷേ വാശി ഒരിക്കലും അങ്ങനെ പ്ലാന്‍ ചെയ്ത വന്ന സിനിമയല്ല.
അത് വളരെ സുന്ദരമായി സംഭവിച്ചു പോയതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Vaashi_170522_Instagram_1200.
jpg?resize=750%2C500&ssl=1)

കൊവിഡ് സമയത്ത് എല്ലാവരും ഒരുമിച്ച് വീട്ടില്‍ ഉണ്ടായിരുന്നതും ഇതിനൊരു കാരണമായി എന്നാണ്
താരം പറയുന്നത്. ആ സമയത്താണ് വാശിയുടെ കഥ കേള്‍ക്കുന്നത്. സിനിമ ഇഷ്ടപ്പെട്ടതോടെ കഥ
എങ്ങനെയുണ്ടെന്ന് അച്ഛന്‍ തന്നോട് ചോദിക്കുകയും ഈ സിനിമ നമുക്ക് തന്നെ ചെയ്താലോ എന്ന്
പറയുകയും ചെയ്തു എന്നാണ് കീര്‍ത്തി പറയുന്നത്. അപ്പോള്‍ സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവിനെ
തേടി നടക്കുന്ന സമയം കൂടിയായിരുന്നു, ഇത് ഇങ്ങനെ സംഭവിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും
താരം കൂട്ടിച്ചേര്‍ത്തു.
