# ‘വാശി’ക്കുള്ള നന്ദി പാട്ടിലൂടെ അറിയിച്ച് കീര്‍ത്തി സുരേഷ്..!

- Link: https://ml.b4blaze.com/film-news/keerthy-suresh-new-instagram-video
- Published: 2022-07-24T10:18:05+05:30
- Author: Sreekumar

തന്റെ മലയാള ചിത്രം വാശിക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ്
നടി കീര്‍ത്തി സുരേഷ്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് താരം വാശി എന്ന താന്‍
അഭിനയിച്ച സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് എത്തിയത്.
വാശി എന്ന സിനിമയ്ക്ക് വേണ്ടി നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി എന്നാണ് താരം തന്റെ
ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Vaashi_170522_Instagram_1200.
jpg?resize=750%2C500&ssl=1)

യാതൊന്നും പറയാതെ.. രാവേ… പോകുന്നു പടിവാതിലിലൂടെ.. എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം
ആലപിച്ചുകൊണ്ടാണ് കീര്‍ത്തി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീര്‍ത്തിയുടെ പാട്ടിനും
മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര
കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ സിനിമയാണ് വാശി. ഇരുവരും വക്കീല്‍ വേഷത്തില്‍ എത്തിയ
സിനിമ വിജയമായി മാറിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/keerthy-12.jpg?resize
=1077%2C558&ssl=1)

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ പിന്നീട് ഒടിടി പ്ലാറ്റ് ഫോമിലും
എത്തിയിരുന്നു. നെറ്റ്ഫ്‌ലിക്‌സിലാണ് സിനിമ പിന്നീട് എത്തിയിരുന്നത്. വാശി എന്ന സിനിമ
തീയറ്ററില്‍ എത്തി കാണാന്‍ സാധിക്കാത്തവര്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ കാണൂ എന്നും കീര്‍ത്തി
തന്റെ പോസ്റ്റിലൂടെ അറിയിക്കുന്നു. വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയ ചിത്രം തന്നെ
ആയിരുന്നു വാശി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/keerthy-suresh-fam.
jpg?resize=1280%2C720&ssl=1)

പ്രശസ്ത നിര്‍മ്മാതാവും കീര്‍ത്തി സുരേഷിന്റെ അച്ഛനും ആയ സുരേഷ് കുമാര്‍ തന്നെയാണ് 
ഈ സിനിമ രേവതി കലാമന്ദിറിന്റെ ബാനറില്‍ നിര്‍മ്മിച്ചത്. വിഷ്ണു രാഘവ് ആയിരുന്നു ഈ സിനിമ
സംവിധാനം ചെയ്തത്. വാശി എന്ന ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ്- ടോവിനോ തോമസ് സ്‌ക്രീന്‍
കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സിനിമ ഏറ്റെടുത്തവര്‍ക്കുള്ള
നന്ദി അറിയിച്ച് കീര്‍ത്തി പങ്കുവെച്ച വീഡിയോയ്ക്ക് ഗായിക ജ്യോത്സന അടക്കമുള്ളവരും
കമന്റുകള്‍ പങ്കുവെച്ച് എത്തുന്നുണ്ട്.

>  
> View this post on Instagram
>  
> [A post shared by Keerthy Suresh (@keerthysureshofficial)](https://www.instagram.com/reel/CgR189TJfId/?utm_source=ig_embed&utm_campaign=loading)
