# അജിത്തിന്റെ സഹോദരിവേഷം ചെയ്യാൻ താല്പര്യമില്ല! പകരം ജോഡിയാകാം; കീർത്തി സുരേഷ് 

- Link: https://ml.b4blaze.com/film-news/keerthy-suresh-not-interested-in-playing-ajith-kumar-sister
- Published: 2024-08-19T16:51:06+05:30
- Author: Suji

നടൻ അജിത്തിന്റെ ജോഡിയായി അഭിനയിക്കാൻ  തനിക്ക് താൽപര്യ൦ എന്നാൽ  അദ്ദേഹത്തിന്റെ സഹോദരി
വേഷം ചെയ്യാൻ താത്പര്യമില്ലെന്ന്  നടി കീർത്തി സുരേഷ് പറയുന്നു, തന്റെ പുതിയ സിനിമ ‘
രഘുതാത്ത’യുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ ആഗ്രഹം കീർത്തി 
സുരേഷ് പങ്കു വെച്ചത്.തനിക്ക് അജിത്ത് സാറിനൊപ്പം അഭിനയിക്കാൻ വളരെ ആഗ്രഹമുണ്ട്.എന്നാൽ
ജോഡിയാകാം അല്ലാതെ സഹോദരിവേഷം പറ്റില്ല നടി പറയുന്നു.അതുപോലെ ആ  ഒരു അവസരത്തിന് വേണ്ടിയാണ്
താൻ   കാത്തിരിക്കുന്നത്.നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/ke1.jpg?resize=650%
2C400&ssl=1)

അജിത്തിനെപ്പറ്റിയുള്ള കീർത്തി സുരേഷിന്റെ ഈയൊരു പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ 
കൂടി ശ്രദ്ധിക്കപ്പെടുകയാണ്, അജിത്തിനെ ആദ്യമായി പരിചയപ്പെട്ടപ്പോഴുള്ള അനുഭവവും കീർത്തി
സുരേഷ് ഈയൊരു അഭിമുഖത്തിലൂടെ പങ്കു വെക്കുന്നുണ്ട്. അജിത്തിനെ താൻ നേരിട്ട് ആദ്യമായി
കണ്ടത് ഒരു ​ഹോട്ടലിൽ വെച്ചാണ്,അണ്ണാത്തെയുടെ ഷൂട്ടിങ് ഹൈദരാബാദ് നടക്കുമ്പോൾ ഷൂട്ടിങുമായി
ബന്ധപ്പെട്ട് അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. താൻ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് അദ്ദേഹത്തെ
കണ്ടപ്പോൾ താൻ അങ്ങോട്ട് ചെന്ന് സംസാരിച്ച് പരിചയപ്പെട്ടു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/aj1.jpg?resize=759%
2C588&ssl=1)

വിജയ്, രജിനികാന്ത്, വിക്രം, ശിവകാർത്തികേയൻ, ചിരഞ്ജീവി, മോഹൻലാൽ, ദിലീപ്, ദുൽഖർ സൽമാൻ,
ടൊവിനോ തോമസ് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായിട്ടുള്ള
കീർത്തി സുരേഷ് പക്ഷെ ഇതുവരെ നടൻ‌ അജിത്ത് കുമാറിനൊപ്പം അഭിനയിച്ചിട്ടില്ല. അത്തരത്തിലുള്ള
ഒരു അവസരത്തിന് വേണ്ടിയാണ് കീർ‌ത്തി സുരേഷും കാത്തിരിക്കുന്നത്.
