# ഹോട്ട് ലുക്കില്‍ കീര്‍ത്തി സുരേഷ്; ഗ്ലാമറസ് ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/keerthy-suresh-photoshoot-viral-on-social-media
- Published: 2022-10-10T22:39:14+05:30
- Author: Gargi

നടി കീര്‍ത്തി സുരേഷിന് നിരവധി ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകര്‍ക്കായി
ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ മുത്തുകള്‍ പിടിപ്പുള്ള വസ്ത്രം
ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അള്‍ട്രാ ഗ്ലാമര്‍ ലുക്കിലാണ്
ചിത്രങ്ങളില്‍ നടി പ്രത്യക്ഷപ്പെടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/keerthy-2.jpg?resize
=1050%2C1313&ssl=1)

സ്ലിറ്റും ഫിഗര്‍ ഹഗ്ഗിംഗ് ഫിറ്റും ഉള്ള ഓഫ്-വൈറ്റ് ഹാള്‍ട്ടര്‍-നെക്ക് വസ്ത്രമാണുത്.
ഡിസൈനര്‍ അഭിഷേക് ശര്‍മ്മയാണ് ഈ നീണ്ട ഫ്‌ലോര്‍ സ്വീപ്പിംഗ് വസ്ത്രത്തിന് പിന്നില്‍,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/keerthy-1.jpg?resize
=1050%2C1313&ssl=1)

റാഷി ഖന്ന, ശ്രിയ ശരണ്‍, കൃതി ഷെട്ടി എന്നിവരെപ്പോലുള്ള സെലിബ്രിറ്റികള്‍ താരത്തിന്റെ
പുതിയ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തി. താരത്തിന്റെ ഗൗണിന് ഏകദേശം 2,25,000 രൂപ 
വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

>  
> View this post on Instagram
>  
> [A post shared by Keerthy Suresh (@keerthysureshofficial)](https://www.instagram.com/p/Cjf4x8mBEN5/?utm_source=ig_embed&utm_campaign=loading)

ഭോല ശങ്കര്‍, ദസറ എന്നിവയാണ് നടിയുടെ പുതിയ തെലുങ്ക് പ്രോജക്ടുകള്‍. ടൊവിനോ തോമസ് 
നായകനായി എത്തുന്ന വാശിയാണ് മലയാളത്തില്‍ കീര്‍ത്തിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
