# ഇത്ര സ്‌റ്റൈലിഷ് ആയി പോസ് ചെയ്യാന്‍ മറ്റേത് നടിക്ക് സാധിക്കും….!?

- Link: https://ml.b4blaze.com/film-news/keerthy-sureshs-bold-and-stylish-photos
- Published: 2022-02-27T11:18:10+05:30
- Author: Rahul

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് അഭിനയ രംഗത്തേക്ക് തുടക്കം 
കുറിച്ച നടിയാണ് കീര്‍ത്തി സുരേഷ്. അമ്മ മേനക സുരേഷ് പകര്‍ന്നു തന്ന അഭിനയ പാഠങ്ങള്‍
തന്റെ ഓരോ സിനിമയിലൂടെയും കീര്‍ത്തി സുരേഷ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇത്തവണ ബോള്‍ഡ്
ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് കീര്‍ത്തി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/keerthi-89-300x169.
jpg?resize=1149%2C647&ssl=1)

ഇത്ര സ്‌റ്റൈലിഷായി കീര്‍ത്തി സുരേഷിന് അല്ലാതെ മറ്റേത് നടിയ്ക്ക് പോസ് ചെയ്യാന്‍ സാധിക്കും
എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലാണ് കീര്‍ത്തി
കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അവിടെയാണ് താരത്തിന് ഏറ്റവും കൂടുതല്‍ സ്വീകാര്യതയും
അംഗീകാരവും ലഭിക്കുന്നതും. അതേസമയം, തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന
നടിമാരിലൊരാളാണ് കീര്‍ത്തി സുരേഷ്.

[https://www.instagram.com/p/CaZn0pnpk1u/?utm_source=ig_web_copy_link](https://www.instagram.com/p/CaZn0pnpk1u/?utm_source=ig_web_copy_link)

‘മഹാനടി’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതോടെയാണ് കീര്‍ത്തിയുടെ
പ്രതിഫലം ഉയര്‍ന്നത്. എല്ലാ ഭാഷകളിലും കൈനിറയെ സിനിമകള്‍ ലഭിക്കുന്നുണ്ടെങ്കിലും കീര്‍ത്തി
ഒരു ഭാഗ്യനടി അല്ല എന്ന തരംതാഴ്ത്തലും താരത്തിനെതിരായി നടക്കുന്നുണ്ട്.

[https://www.instagram.com/p/CaZurzZp1kF/?utm_source=ig_web_copy_link](https://www.instagram.com/p/CaZurzZp1kF/?utm_source=ig_web_copy_link)

സര്‍ക്കാരു വരി പാട്ട എന്ന മഹേഷ് ബാബു ചിത്രത്തില്‍ താരത്തിനെ തിരഞ്ഞെടുത്തത് മഹേഷ്
ബാബുവിന്റെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കാരണം
സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും ഇതേ അഭിപ്രായം ഉയര്‍ന്നു വന്നിരുന്നുവത്രെ. എന്നാല്‍
ഈ വാര്‍ത്തകളില്‍ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
