# മലയാളത്തിലെ ആദ്യത്തെ സീരീസുമായി ഡിസ്‌നി + ഹോട്ട്സ്റ്റാര്‍; ”കേരള ക്രൈം ഫയല്‍സ്’ ടീസര്‍ പുറത്ത്

- Link: https://ml.b4blaze.com/film-news/kerala-crime-files-malayalam-web-series-teaser
- Published: 2023-05-15T20:02:13+05:30
- Author: Gargi

ഏവരും വളരെ കാലമായി കാത്തിരുന്ന ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ ‘കേരള ക്രൈം ഫയല്‍സ്-
ഷിജു പാറയില്‍ വീട്’ എന്ന ആദ്യ മലയാളം സീരീസിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നു. 
മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ ലാലും അജു വര്‍ഗീസുമാണ് ഈ സീരീസിലെ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളിലൂടെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു എഡ്ജ് ഓഫ് ദി
സീറ്റ് ക്രൈം ത്രില്ലര്‍ എന്ന രീതിയിലാണ് സീരീസിന്റെ കഥയൊരുക്കിയിരിക്കുന്നത്. മലയാളത്തെ
കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും സീരീസ് ലഭ്യമായിരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/kerala-crime.jpg?
resize=970%2C545&ssl=1)

ഒരു ലൈംഗീക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നതെന്നു
ടീസറില്‍ കാണിക്കുന്നുണ്ട്. ഷിജു പാറയില്‍ വീട് – നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റര്‍
എന്‍ട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും
ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തെലുകളിലേക്കാണ്. പോലീസിന്റെ ഉധ്വേഗ ജനകമായ ഈ കേസിലൂടെയുള്ള
യാത്ര തന്നെയാണ് സീരീസിന്റെ പ്രധാന ആകര്‍ഷണം.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാന്നറില്‍ രാഹുല്‍ റിജി നായര്‍ നിര്‍മ്മിച്ച ‘കേരള
ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്, നീണ്ടകര’ ഡയറക്ഷന്‍ ചെയ്തിരിക്കുന്നത് അഹമ്മദ് 
കബീറാണ്. കഴിവുറ്റ എഴുത്തുകാരനായ ആഷിഖ് ഐമറിന്റെ തിരക്കഥയില്‍ വരുന്ന സീരീസില്‍ സിനിമാറ്റോഗ്രഫി
ചെയ്തിരിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലോസാണ്. സംഗീതം ഹീഷം അബ്ദുല്‍വഹാബും എഡിറ്റിംഗ്
മഹേഷ് ഭുവനേന്ദും കൈകാര്യം ചെയ്തിരിക്കുന്നു.
