# ആരെയും അറിയിക്കാതെ കെജിഎഫ് താരം വിവാഹിതയായി

- Link: https://ml.b4blaze.com/film-news/kgf-star-got-married
- Published: 2023-07-10T18:43:15+05:30
- Author: Shilpa

സൈലന്റ് ആയി വന്നു ചരിത്രം സൃഷ്‌ടിച്ച സിനിമയായിരുന്നു കെജിഎഫ്. ചിത്രത്തിന്റെ ആദ്യ
രണ്ടു ഭാഗങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. 
അത്തരത്തിൽ കെജിഎഫിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന താരമാണ് ശ്രീനിഥി ഷെട്ടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-10-183522-258x300.png?resize=876%2C1019&ssl=1)

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങൾക്കും വലിയ സ്വീകാര്യതയാണ്
ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ
മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-10-161555-245x300.png?resize=883%2C1081&ssl=1)

സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രീനിഥി പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യമാണ് ചിത്രത്തിന് താഴെയായി കൂടുതലായി എത്തിയിരിക്കുന്നത്.
എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങൾ ഒന്നും താരം ഇതുവരെയും നടത്തിയിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-10-161544-236x300.png?resize=808%2C1027&ssl=1)
