# ആ കാത്തിരിപ്പിനു വിരാമം, ചോരയുടെ കഥ ചോര കൊണ്ടു തന്നെ തുടരും… കെ.ജി എഫ് 2 ട്രെയിലർ എത്തി

- Link: https://ml.b4blaze.com/film-news/kgf-trailer
- Published: 2022-03-27T20:54:49+05:30
- Author: Rahul

ബെംഗളൂരു: ആവേകരമായ കാത്തിരിപ്പിന് വിരാമമിട്ട് ബ്രഹ്മാണ്ഡചിത്രം കെ.ജി.എഫ്. ചാപ്റ്റര്‍
2ന്റെ അഞ്ചു ഭാഷകളിലുള്ള ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബെംഗളൂരുവില്‍ നടന്ന ചടങ്ങ് പ്രമുഖ
ബോളിവുഡ് സംവിധായകനും അവതാരകനുമായ കരണ്‍ ജോഹറാണ് ഹോസ്റ്റ് ചെയ്തത്.

കോവിഡ് കാരണം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
കേരളത്തില്‍ കെ.ജി.എഫ്. ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ്
പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kgf-2-teaser-1200-
1024x569.jpg?resize=696%2C387&ssl=1)

ഇന്ത്യന്‍ സിനിമയുടെ അഭിമാന നിമിഷമാണിതെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. കര്‍ണാടക ഉന്നത വിദ്യാഭ്യാസ
മന്ത്രി അശ്വത് നാരായണ്‍, കന്നട നടന്‍ ശിവരാജ് കുമാര്‍, ബോളിവുഡ് താരം സഞ്ജയ് ദത്ത്,
മലയാളത്തില്‍ നിന്ന് പൃഥ്വിരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
