# കമലഹാസനൊപ്പം വിദ്യ ബാലനും; മണിരത്‌നം ചിത്രം ‘കെഎച്ച് 234’ പുതിയ അപ്‌ഡേറ്റെത്തി!

- Link: https://ml.b4blaze.com/film-news/kh-234-movie-update
- Published: 2023-04-28T11:48:48+05:30
- Author: Ajay

മണിരത്‌നവും കമൽ ഹാസനും ഒന്നിക്കുന്ന ‘കെ എച്ച് 234’ ഒരുങ്ങുകയാണ്. ഇതിഹാസ സിനിമയായ
പൊന്നിയിൻ സെൽവന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാകും കെ എച്ച് 234. ചിത്രത്തിൽ
നായികമാരാകുന്നത് നയൻതാരയും തൃഷയുമാണെന്നായിരുന്നു നേരത്തെ വന്നിരുന്ന റിപ്പോർട്ട്.
കോളിവുഡിൽ നിന്ന് വിദ്യാ ബാലനും സിനിമയിൽ പങ്കുചേരുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/km-1.jpg?resize=
1280%2C720&ssl=1)

36 വർഷത്തിനു ശേഷമാണ് കമൽഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകത
കെ എച്ച് 234 എന്ന ചിത്രത്തിനുണ്ട്. കൂടാതെ നയൻതാരയുമൊത്തുള്ള നടന്റെ ആദ്യ ചിത്രം കൂടിയാണ്
ഇത്. എ ആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത് ‘ഇന്ത്യൻ 2’-ന് ശേഷമാകും
കമൽഹാസൻ മണിരത്‌നം ചിത്രത്തിലെത്തുക എന്നാണ് സൂചന.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/mani-r1.jpg?resize
=1280%2C720&ssl=1)

അതേ സമയം നീണ്ട നാളുകൾക്ക് ശേഷമാണ് വിദ്യ ബാലൻ ഒരു തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകാൻ
പോവുന്നത്. ഷെഫാലി ഷായോടൊപ്പം അഭിനയിച്ച ‘ജൽസ’ എന്ന ചിത്രത്തിലാണ് വിദ്യ അവസാനം അഭിനയിച്ചത്.
ലിയോയിലെ ഷെഡ്യൂളിന് ശേഷം തൃഷയും ലേഡി സൂപ്പർസ്റ്റാർ 75 എന്ന സിനിമയ്ക്ക് ശേഷം നയൻ 
താരയും കെ എച്ച് 234യിൽ ജോയിൻ ചെയ്യുമെന്നാണ് കോളിവുഡിൽ നിന്നെത്തുന്ന വാർത്തക
