# ‘ചെലയാള്‍ക്കാര് തെറി വിളിക്കും, ചെലയാള്‍ക്കാര് തള്ളക്കും വിളിക്കും’ ഖാലിപേഴ്‌സ് ഓഫ് ബില്യണയേഴ്‌സിലെ ടീസര്‍ പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/khali-purse-of-billionaires-official-teaser
- Published: 2023-02-28T23:46:20+05:30
- Author: Gargi

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന‘
ഖാലിപേഴ്‌സ് ഓഫ് ബില്യണയേഴ്‌സിലെ’ ടീസര്‍ പുറത്തിറങ്ങി. ചിത്രം മാര്‍ച്ച് 10 ന് തീയേറ്ററുകളില്‍
റിലീസ് ചെയ്യും. അന്‍പതിലധികം ടെലിവിഷന്‍ പ്രോഗ്രാമുകളും നിരവധി പരസ്യങ്ങളൂം സംവിധാനം
ചെയ്യുകയും ലിജോ ജോസ് പല്ലിശ്ശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയും ചെയ്ത മാക്‌സ്വെല്‍
ജോസ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, തന്‍വി റാം എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന
ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ജഗദീഷ്, രമേഷ് പിഷാരടി, മേജര്‍ രവി, രഞ്ജിനി ഹരിദാസ്,
ധര്‍മജന്‍, സരയു, ലെന, ഇടവേള ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചെറുപ്പം മുതല്‍ ദാസനും വിജയനുമെന്ന വിളിപ്പേര് നേടിയ സുഹൃത്തുക്കളായ ബിബിന്‍ ദാസും,
ബിബിന്‍ വിജയനും സ്വന്തമായി ബിസിനസ് തുടങ്ങുകയെന്ന സ്വപ്നവുമായി നടക്കുന്ന ഐടി പ്രൊഫഷണലുകളായ
യുവാക്കളാണ്. വിജയനെ ധ്യാന്‍ ശ്രീനിവാസനും ദാസനെ അജു വര്‍ഗ്ഗീസും അവതരിപ്പിക്കുന്നു.
വിജയന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നിധിയെന്ന കഥാപാത്രത്തെ തന്‍വി റാം അവതരിപ്പിക്കുന്നു.
ദാസന്റെയും വിജയന്റെയും സ്വപ്നത്തിലേക്കുള്ള യാത്രയും നേരിടേണ്ടിവരുന്ന തടസ്സങ്ങളുമാണ്
ചിത്രം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/Khali-Purse-of-Billionaires-
Malayalam-2021-20211130230913-500x500-1.jpg?resize=500%2C500&ssl=1)

മെല്ലെ, ഈഡന്‍ ഗാര്‍ഡന്‍, കോലുമിട്ടായി, ചെമ്പരത്തി, ലവ് 24 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ
സന്തോഷ് അനിമയാണ് ഖാലി പഴ്‌സ് ഓഫ് ബില്ല്യ്ണയേര്‍സ് ക്യാമറയില്‍ പകര്‍ത്തുന്നത്. സുഡാനി
ഫ്രം നൈജീരിയ, ഗ്രേറ്റ് ഫാദര്‍, കെട്ട്യോളാണ് എന്റെ മാലാഖ, കപ്പേള എന്നീ ചിത്രങ്ങളിലൂടെ
പ്രേക്ഷകശ്രദ്ധ നേടിയ നൗഫല്‍ അബ്ദുള്ളയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
