# തല്ലുമാല സംവിധായകന്റെ പുതിയ ചിത്രത്തിൽ നായകൻ പൃഥ്വിരാജ്, വാർത്ത ശരിയാണെന്ന് താരത്തിന്റെ പ്രതികരണം

- Link: https://ml.b4blaze.com/film-news/khalid-rahman-new-movie-with-prithviraj-sukumaran
- Published: 2024-03-21T12:29:29+05:30
- Author: Ajay

നാലേ നാല് സിനിമകൾ, എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ച് കയ്യടി 
നേടിയ സംവിധായകനാണ് ഖാലിദ് റഹ്‍മാൻ. ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ
നസ്‍ലെനും ലുക്മാനും കല്യാണി പ്രിയദർശനുമാണ് മുഖ്യ റോളുകളിൽ എത്തുന്നത്. ഇപ്പോൾ പൃഥ്വിരാജിനൊപ്പം
ഖാലിദ് റഹ്മാൻ കൈകോർക്കുന്നു എന്നുള്ള റിപ്പോർട്ടുകൾക്കും സ്ഥിരീകരണം വന്നിട്ടുണ്ട്.

ആടുജീവിതം പ്രൊമോഷനിടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാലിദ് റഹ്‍മാൻറെ
സംവിധാനത്തിൽ പൃഥ്വിരാജ് ആദ്യമായി നായകനാവുന്ന ചിത്രമാണ് ഇത്. അസോസിയേറ്റ് ഡയറക്ടർ 
ആയിരുന്ന സമയത്തേ താൻ ഖാലിദ് റഹ്‍മാനെ ശ്രദ്ധിച്ചിരുന്ന കാര്യവും അഭിമുഖത്തിൽ പൃഥ്വി
പങ്കവെച്ചു. പൃഥ്വിരാജ് നായകനായ സപ്തമശ്രീ തസ്‍കരാ: എന്ന ചിത്രത്തിൻറെ അസോസിയേറ്റ് 
ഡയറക്ടർ ആയിരുന്നു ഖാലിദ് റഹ്‍മാൻ.

പൃഥ്വിരാജ് കൂടി പങ്കാളിയായ ബാനർ ഓഗസ്റ്റ് സിനിമയാണ് സപ്തമശ്രീ നിർമ്മിച്ചത്. അന്ന്
ഖാലിദ് റഹ്‍മാൻറെ സംവിധാന അരങ്ങേറ്റ ചിത്രം നമുക്ക് നിർമ്മിക്കാമെന്ന് സഹനിർമ്മാതാക്കളോട്
പറഞ്ഞിരുന്നതായും പൃഥ്വി ഓർത്തെടുത്തു. ഖാലിദിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന അനുരാഗ
കരിക്കിൻവെള്ളം നിർമ്മിച്ചത് ഓഗസ്റ്റ് സിനിമാസ് തന്നെയായിരുന്നു.
