# പൃഥ്വിരാജിന്റെ ഖലീഫ അടുത്ത വർഷം മാർച്ചിൽ ആരംഭിക്കും

- Link: https://ml.b4blaze.com/film-news/khalifas-shooting-to-begin-in-march-2023
- Published: 2022-10-20T13:23:27+05:30
- Author: Ajay

പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ‘ഖലിഫ’. ഹിറ്റ്
മേക്കർ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന്
അറിയാൻ കാത്തിരുന്ന ആരാധകരെ തേടി ആ വാർത്തയെത്തി. 2023 മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിംഗ്
ആരംഭിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/pritvi-3.jpg?resize
=1280%2C720&ssl=1)

സരേഗമയുടെ യൂഡ്ലീ ഫിലിംസ്,ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, സൂരജ് കുമാർ എന്നിവർ
ചേർന്നാണ് ഖലിഫ നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ദുബായ്, നേപ്പാൾ, കേരളം എന്നിവിടങ്ങളിലായിരിക്കും.
ഒരു ആക്ഷൻ ചിത്രമായിട്ടാണ് ‘ഖലിഫ’ എത്തുക. സിനിമയ്ക്ക് സംഗീതം നൽകുന്നത് ജേക്‌സ് ബിജോയിയാണ്.
ഛായാഗ്രാഹണം നിർവഹിക്കുന്നത് സത്യൻ സൂര്യൻ ആണ്. ഷമീർ മുഹമ്മദ് എഡിറ്റിങ്ങും ഷാജി നടുവിൽ
കലാസംവിധാനവും നിർവഹിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/pritvvi-1.jpg?resize
=1280%2C720&ssl=1)

‘കാപ്പ’യാണ് പൃഥ്വിരാജിന്റെതായി പുറത്തിറങ്ങുന്ന പുതിയ സിനിമ.കടുവ’ എന്ന വൻ ഹിറ്റിനുശേഷം
ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി ആർ ഇന്ദുഗോപൻ എഴുതിയ‘
ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാപ്പ ഒരുങ്ങുന്നത്.ജി ആർ ഇന്ദുഗോപൻ തന്നെയാണ്
സിനിമയുടെ തിരക്കഥ എഴുതുന്നത്.കാപ്പ’യുടെ റിലീസ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പൃഥ്വിരാജിന്റെ നാൽപ്പതാം പിറന്നാളിന്റെ ഭാഗമായി പുറത്തുവിട്ട കാപ്പയുടെ ടീസർ വൻ ഹിറ്റായി
മാറിയിരുന്നു.
