# ‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; മേക്കോവർ ചിത്രങ്ങളുമായി ഖുശ്‌ബു

- Link: https://ml.b4blaze.com/film-news/khushboo-sundar-makeover
- Published: 2022-07-25T23:26:02+05:30
- Author: Gargi

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഖുശ്ബു സുന്ദര്‍. 1980 കളില്‍ ഒരു ബാലതാരമായിട്ടാണ്
ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്.
ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തതോടെ ഖുശ്ബു ശ്രദ്ധിക്കപ്പെട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/khushboo.jpg?resize
=960%2C540&ssl=1)

രജനികാന്ത്, കമലഹാസന്‍, സത്യരാജ്,പ്രഭു,സുരേഷ്ഗോപി,മോഹന്‍ലാല്‍, മമ്മൂട്ടി,ജയറാം,ദിലീപ്,
എന്നിവരോടൊപ്പമെല്ലാം ഖുശ്ബു വേഷമിട്ടിരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും സജീവമാണ്
ഖുശ്ബു. മലയാളത്തില്‍ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/khushboo.jpg?resize
=960%2C540&ssl=1)

അന്‍പതു വയസ് പിന്നിട്ട താരം ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഇപ്പോഴിതാ,
മേക്കോവര്‍ ചിത്രങ്ങളുമായി അമ്പരപ്പിക്കുകയാണ് നടി. പതിനഞ്ചു കിലോയോളം ഭാരമാണ് ഖുശ്ബു
വര്‍ക്ക്ഔട്ടിലൂടെ കുറച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/khushbu.jpg?resize
=882%2C651&ssl=1)

‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന ക്യാപ്ഷനൊപ്പമാണ്
ഖുശ്ബു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ദിവസവും രണ്ടു മണിക്കൂര്‍ വര്‍ക്ക്ഔട്ട്
ചെയ്യാറുണ്ടെന്നും ഡയറ്റ് പിന്തുടരുന്നുണ്ടെന്നും നടി പങ്കുവെച്ചിരുന്നു.
